മലയാള സിനിമ പേക്ഷകരുടെ ഭാഗ്യദേവതയായി എത്തി മലയാളി മനസ്സ് കീഴടക്കിയ ഒരു തമിഴ് ബ്രാഹ്മണ പെൺകുട്ടിയാണ് കനിഹ.2006 ൽ “എന്നിട്ടും” എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത് എങ്കിലും 2009 ൽ “ഭാഗ്യദേവത” എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റ ഭാഗ്യം തെളിഞ്ഞത് .

മോഡലിംഗ് ചെയ്തിരുന്ന സമയത്ത് വളരെ യാഥാർച്ഛികമായി തമിഴിൽ “ഫൈവ് സ്റ്റാർ” എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ കനിഹയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട അങ്ങോട്ട് തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചു അങ്ങനെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറി. ‘യാതും ഊരെ യാവരും കേളിർ’ ആണ് കനിഹയുടെ വർഷം തമിഴിൽ റിലീസ് ചെയ്ത ചിത്രം.

സോഷ്യൽ മീഡിയകളിൽ തൻ്റെ വിശേഷങ്ങൾ ആരാധകരുമായിട്ട് പങ്കു വെക്കാറുണ്ട് കനിഹ . കുടുംബബന്ധത്തിനു വളരെയേറെ പ്രാധാന്യം നൽകുന്ന തരാം ഒഴിവു സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഏറെ താൽപര്യപ്പെടുന്നു. ഇപ്പോൾ താരത്തിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇൽ ശ്രദ്ധ നേടിയിരിക്കുന്നു. ചുവപ്പ് ടി-ഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസ് വെച്ച് ഹോട്ട് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ബീച്ചിൽ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് താരം. പങ്കുവെച്ച ചിത്രങ്ങളുടെ കുറച്ച് മോശം കമന്റുകളും ശ്രദ്ധേയമായിട്ടുണ്ട് .
