തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമകേട് കേസിൽ ഇഡി ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്തേക്കും. ക്രമക്കേട് സംബന്ധിച്ച് നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചു എന്നാണ് വിവരം.
ഇന്നലെ ഇഡി ചോദ്യം ചെയ്ത ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഭാസുരാംഗനെ വിട്ടയച്ചു. ഇഡിക്ക് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാംഗൻ അറിയിച്ചിട്ടുണ്ട് .കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്തിനെ തുടർന്നാണ് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നലെ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്തു. ബുധനാഴ്ച രാവിലെ തുടങ്ങിയ ഇഡി യുടെ പരിശോധനയും ചോദ്യം ചെയ്യലും ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്.
ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് അയച്ചു. ബാങ്കിൽ നിന്നുള്ള ഇടപാടുകൾ അടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇ ഡി യുടെ വിദഗ്ധ പരിശോധനയിലാണ് 50 ലക്ഷം മുതൽ മൂന്ന് കോടി വരെ ബാങ്കിൽ നിക്ഷേപമുള്ളവരെ കണ്ടെത്തി ഇവരോട് പണത്തിന്റെ സ്രോതസ്സ് കാണിക്കണം എന്നും ഉൾപ്പെടുത്തി നോട്ടീസ് അയച്ചു. കൂടുതൽ പേർക്ക് നോട്ടീസ് അയച്ചേക്കും എന്നാണ് വിവരം. ബാങ്കിൽ നിന്ന് ലഭിച്ച ചില രേഖകളിൽ അവ്യക്തത വന്നതോടെ മുൻ സെക്രെട്ടറിമാരുടെ വീടുകളിലും പരിശോധന നടത്തി.ചില വീടുകളിൽ നിന്ന് പ്രമാണങ്ങൾ അടക്കമുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഭാസുരാംഗന് രംഗത്തെത്തി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ചു.എൽഡിഎഫിലെ ഒരു നേതാവാണ് 101 കോടിയുടെ ക്രമക്കേടുണ്ടെന്ന റിപ്പോർട്ടിന് പിന്നിൽ എന്നും നേതാവിന്റെ വിശദാംശങ്ങൾ അടക്കം പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പറഞ്ഞു. താൻ മിൽമ അഡ്മിനിസ്ട്രേറ്റർ ആയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കംക്കുറിക്കുന്നത്.