പ്രിയ നടി കൽപ്പനയുടെ മുൻ ഭർത്താവ് അനിൽ കുമാർ പുനർ വിവാഹിതനായി. ഭാര്യക്ക് ഒപ്പം ഗുരുവായൂരിൽ ഒരു പൊതു വേദിയിൽ എത്തിയപ്പോഴുണ്ടായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരു നവ വധുവിനെപോലെ അണിഞ്ഞൊരുങ്ങിയാണ് അനിലിന് ഒപ്പം ഭാര്യ ചേർന്നു നില്കുന്നത്.
61 വയസ്സായി അനിലിന്, അമ്മ കൂടി ഒപ്പം ഇല്ലാതെ ആയതോടെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു. അപ്പോൾ ഇനി ഒരു കൂട്ട് അദ്ദേഹത്തിന് ഉണ്ടാകുന്നതിൽ തെറ്റ് എന്താണ് എന്നൊക്കെയുള്ള ചർച്ചകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.