ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. kalidas jayrm share love story

കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളിൽ ബാലതാരമായി മനം കവർന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തിൽ എത്തിയപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജാക്ക് ആന്റ് ജിൽ ഉൾപ്പെടെയുള്ള നടന്റെ മലയാള സിനിമകൾ പരാജയപ്പെടുകയായിരുന്നു. എന്നാൽ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. അടുത്തിടെയാണ് തരിണി കലിംഗരായരുമമായുള്ള വിവാഹ നിശ്ചയം നടന്നത്.

ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ തരിണിയുമായുള്ള പ്രണയത്തെ കുറിച്ചും വീട്ടിൽ പറഞ്ഞതിനെ കുറിച്ചുമെല്ലാം പറയുന്ന കാളിദാസിന്റെ വീഡിയോ വൈറലാവുകയാണ്. ഒരു സുഹൃത്ത് വഴിയാണ് തരിണിയെ കാണുന്നതെന്നും ഐ ലവ് യൂ പറഞ്ഞല്ല തങ്ങൾ പ്രണയിച്ച് തുടങ്ങിയതെന്നും കാളിദാസ് പറയുന്നു.
തരിണിയുമായുള്ള പ്രണയം വീട്ടിൽ അറിഞ്ഞത് സഹോദരി വഴിയാണെന്നും കാളിദാസ് പറയുന്നു. ഒരു ദിവസം മാളവികയുമായി പോകുമ്പോൾ കാറിലെ ബ്ലൂടൂത്തിൽ തരിണിയുടെ ഫോൺ കോൾ കണക്ടായി. ആ പേര് വെച്ചാണ് മാളവിക പ്രണയം കണ്ടെത്തിയത്. അന്ന് തന്നെ അവൾ വീട്ടിൽ പറയുകയും ചെയ്തു. താൻ വീട്ടിൽ പറയാനിരിക്കുമ്പോഴായിരുന്നു ഈ സംഭവമെന്നും കാളിദാസ് പറയുന്നു.

വീട്ടിൽ കാര്യങ്ങൾ സ്മൂത്തായി നടന്നു. തന്റെ അച്ഛനേയും അമ്മയേയും പോലെ തന്നെയായിരുന്നു തരിണിയുടെ മാതാപിതാക്കളും അവർ ഒരു എതിർപ്പും പറഞ്ഞില്ല. വിവാഹത്തിന് ഇറു വീട്ടുകാരും സമ്മതം നൽകി. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹ തീയതി നിശ്ചയിട്ടില്ല. 2024ലായിരിക്കും വിവാഹമെന്നും കാളിദാസ് പറഞ്ഞു.