Saturday, February 15, 2025
spot_imgspot_img
HomeNewsകാളിദാസ് ജയറാം വിവാഹിതനായി : മൂന്നുവർഷത്തെ പ്രണയത്തിനുശേഷം വിവാഹജീവിതത്തിലേക്ക്

കാളിദാസ് ജയറാം വിവാഹിതനായി : മൂന്നുവർഷത്തെ പ്രണയത്തിനുശേഷം വിവാഹജീവിതത്തിലേക്ക്

ജയറാമിന്റേയും പാര്‍വതിയുടേയും മകന്‍ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഡലായ തരിണി കലിംഗരാരുടെ കഴുത്തില്‍ കാളിദാസ് താലിചാര്‍ത്തി. സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇന്ന് രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.

ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്.

കഴിഞ്ഞ നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022-ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments