നടൻ കാളിദാസ് ജയറാമും മോഡല്‍ തരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് വിവാഹനിശ്ചയം വിവരം പുറംലോകമറിയുന്നത്.

ജയറാം, പാർവ്വതി, മാളവിക എന്നിവർ വിവാഹനിശ്ചയ വേദിയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം. വിവാഹനിശ്ചയത്തെക്കുറിച്ച് മുൻപ് താരങ്ങള്‍ സൂചിപ്പിച്ചിരുന്നില്ല.
താരത്തിന്റെ വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമാവുന്നത്.

കാളിദാസും കാമുകി തരിണി കലിംഗരായറും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് നിശ്ചയം നടത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നു.
കാളിദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടത്തിയത്.

കാളിദാസിന്റെ ഭാഗത്ത് മാതാപിതാക്കളായ ജയറാമും പാര്‍വതിയും സഹോദരി മാളവികയുമാണ് ഉണ്ടായിരുന്നത്. തരിണിയ്‌ക്കൊപ്പം മാതാപിതാക്കളും സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്.
ഇരുവരും പരസ്പരം മോതിരങ്ങള്‍ അണിയിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടയില്‍ തരിണിയെ പ്രൊപ്പോസ് ചെയ്തതിന് ശേഷം നെറ്റിയില്‍ ചുംബിക്കുകയാണ് കാളിദാസ്.

ചെന്നൈയില്‍ വച്ചാണ് പരമ്ബരാഗതമായ ശൈലിയില്‍ പൂജയോട് കൂടിയുള്ള വിവാഹനിശ്ചയം ഏര്‍പ്പാടാക്കിയത്.