കൊച്ചി : കളമശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ സെന്ററില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസില്‍ പൊലീസ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്നാണ് കണ്ടെടുത്തത്.
വെള്ള കവറില്‍ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്. സ്ഫോടനത്തിന് ശേഷം വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിൻ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ റിമോട്ടുകളാണ് പ്രതി സ്ഫോടനത്തിനുപയോഗിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് റിമോട്ടുകള്‍ കണ്ടെടുത്തത്.