Monday, December 9, 2024
spot_imgspot_imgspot_img
HomeCrime Newsകളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഡംബൽ കൊണ്ട് തലയ്ക്കടിച്ചു; ലക്ഷ്യം സ്വർണവും പണവും : 2 പേര്‍...

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഡംബൽ കൊണ്ട് തലയ്ക്കടിച്ചു; ലക്ഷ്യം സ്വർണവും പണവും : 2 പേര്‍ പിടിയിൽ; പിടിയിലായ ഗിരീഷ് ബാബു ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരന്‍

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയില്‍. കാക്കനാട് സ്വദേശിയായ ​ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടപ്പെ‌ട്ടി‌രുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ജെയ്സിയെ കഴിഞ്ഞ ദിവസം കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയിലെ ഈ അപ്പാർട്ടമെൻറിലാണ് താമസം. കാനഡയിലുള്ള ജെയ്സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments