കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ മരണം അഞ്ചായി. മകള്‍ ലിബ്നയ്ക്ക് പിന്നാലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സാലി പ്രദീപന്‍ (45) മരണത്തിന് കീഴടങ്ങി.
സ്ഫോടനത്തില്‍ സാലി പ്രദീപന്റെ മകള്‍ 12കാരി ലിബ്നയും മരിച്ചിരുന്നു,. സ്ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ സാലി പ്രദീപൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീണും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ സഹോദരിയും മരിച്ചത് പ്രവീണ്‍ അറിഞ്ഞിട്ടില്ല.
അതേസമയം കേസിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകള്‍ ഇന്ന് പൊലീസ് കണ്ടെടുത്തു. മാര്‍ട്ടിൻ സഞ്ചരിച്ച സ്കൂട്ടറിലായിരുന്നു ഇവ ഉണ്ടായി