കാക്കനാട്: ആർടിഒയ്ക്ക് ഭക്ഷ്യ വിഷയേറ്റതിനു പിന്നാലെ കാക്കനാട് ആര്യാസ് ഹോട്ടൽ അടപ്പിച്ചു. 25000 രൂപ പിഴയും ചുമത്തി. ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ആർടിഒ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.kakkanad hotel aryas shut down
കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നതാണ് ആർടിഒ അനദകൃഷ്ണൻ തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഭക്ഷണത്തിൽ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആർടിഒയ്ക്കും മകനും ഉണ്ടായിരുന്ന ഡോക്ടർമാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ഹോട്ടൽ അടപ്പിച്ചത്. നഗരസഭാ പരിധിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമായി തുടരുമെന്നും തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.