ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളുടെ ജീവിതം എളുപ്പമാക്കിയിട്ടുണ്ടെങ്കിലും, അത് ഒരുപാട് അപകടങ്ങളും സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് സത്യം. പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക് ഇത് വലിയ അപകടമാണ്. അടുത്തിടെ ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക് വീഡിയോ’ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. kajol deep fake video
ഇപ്പോഴിതാ കാജോളിന്റെ ഡീപ്ഫേക്ക് വീഡിയോവൈറൽ ആയിരിക്കുകയാണ്. ‘വസന്തം’ എന്ന മലയാളം പേരുള്ള പേജിലാണ് കജോളിന്റെ വീഡിയോ എത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ് ദൃശ്യങ്ങളില്‍ കാണാനാവുക.
‘കജോള്‍ വസ്ത്രം മാറുന്നു’ എന്ന ക്യാപ്ഷനും കജോള്‍, ഹോട്ട് കജോള്‍, കജോള്‍ മില്‍ഫ്, ഹോട്ട്വീല്‍സ്, ഹോട്ട് ഷോട്ട് എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. അതേസമയം, കജോള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.