Tuesday, March 18, 2025
spot_imgspot_img
HomeNewsKerala Newsകൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതീ-യുവാക്കൾക്ക് ഇടിമിന്നലേറ്റു: റോഡില്‍ കിടന്നത് അരമണിക്കൂറോളം 

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതീ-യുവാക്കൾക്ക് ഇടിമിന്നലേറ്റു: റോഡില്‍ കിടന്നത് അരമണിക്കൂറോളം 

കോട്ടയം: കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകീട്ട് നാലോടെ ആയിരുന്നു അപകടം.

രമണിക്കൂറോളം ഇടിമിന്നലേറ്റ് റോഡില്‍ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്. ഈ സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞിരുന്നു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല.

അതേസമയം കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments