Saturday, December 7, 2024
spot_imgspot_imgspot_img
HomeNews‘ഇ.പി ഒന്നുകൊണ്ടും ഭയപ്പെടേണ്ട, പറഞ്ഞതിൽ ഉറച്ചുനിൽക്കണം, സിപിഐഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്.’; പിന്തുണച്ച് കെ.സുരേന്ദ്രൻ

‘ഇ.പി ഒന്നുകൊണ്ടും ഭയപ്പെടേണ്ട, പറഞ്ഞതിൽ ഉറച്ചുനിൽക്കണം, സിപിഐഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്.’; പിന്തുണച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇ.പി ജയരാജന് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇ.പി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ.K Surendran expressed his support to EP Jayarajan

പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

ഇ പി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറ‌ഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണം. ഇ പിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണ്. ജാവഡേക്കാറെ കണ്ടത് വലിയ നീതി നിഷേധമായി പറയുകയാണ്.

ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ജയരാജൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ കള്ളം എഴുതുമെന്ന് തോന്നുന്നില്ല. 52 വെട്ടിനെ ജയരാജൻ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇ.പി ജയരാജയന്റെ ആത്മകഥയിലെ പരാമർശങ്ങൾ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു.

തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആത്മകഥയിൽ പറയുന്നു.

സെക്രട്ടറിയേറ്റിൽ അറിയിച്ചശേഷമാണ് സാന്റിയാഗോ മാർട്ടിൻ അടക്കമുള്ളവരിൽ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാൽ വിഎസ് അച്യുതാനന്ദൻ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി. ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തിൽ പറയുന്നു.



































RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments