Monday, December 9, 2024
spot_imgspot_imgspot_img
HomeNewsവി ഡി സതീശന്‍ കണ്ടകശനിയാണെന്ന് കെ സുരേന്ദ്രന്‍; കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്ന്...

വി ഡി സതീശന്‍ കണ്ടകശനിയാണെന്ന് കെ സുരേന്ദ്രന്‍; കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്ന് വി ഡി സതീശന്‍

പാലക്കാട്: വി ഡി സതീശന്‍ കണ്ടകശനിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.K Surendran and VD Satheesan with mutual accusations

കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനയൊരു ആളാണ് തന്നെ ശപിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്റേയും മുഖ്യമന്ത്രിയുടേയും ശബ്ദം ഒരുപോലെയാണെന്നും സാദിഖലി തങ്ങള്‍ക്കെതിരായ ഇരുവരുടേയും വിമര്‍ശനങ്ങള്‍ അതിന് തെളിവാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബാര്‍ട്ടര്‍ സിസ്റ്റമാണ്.

കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി ഇതൊക്കെ പറയുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ എന്ന് വി ഡി സതീശന്‍ വെല്ലുവിളിച്ചു. ഇത് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് താന്‍ ധൈര്യത്തോടെ പറയാന്‍ തയാറാണ്.

ഇത് സര്‍ക്കാരിന് പറയാമോ എന്ന് താന്‍ പരസ്യമായി വെല്ലുവിളിക്കുന്നു. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണെന്നും കെഎസ്ആര്‍ടിസിയും സപ്ലൈകോയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരത്തിലേറെ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎമ്മിന്റേയും ബിജെപിയുടേയും ഭൂരിപക്ഷ വര്‍ഗീയത പാലക്കാട്ടുകാര്‍ തള്ളിക്കളയുമെന്ന് വിശ്വാസമുണ്ട്.

കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശത്തിന്റെ കൊടുമുടിയിലാണ്. സരിന്‍ സ്ഥാനാര്‍ത്ഥിയായതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള എല്‍ഡിഎഫിന്റെ സാധ്യതകള്‍ അസ്തമിച്ചു. പാലക്കാട് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments