Tuesday, July 8, 2025
spot_imgspot_img
HomeNewsഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ല,കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്ന് കെ സുധാകരൻ;വിമർശിക്കേണ്ട സമയമല്ലെന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്നും...

ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ല,കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്ന് കെ സുധാകരൻ;വിമർശിക്കേണ്ട സമയമല്ലെന്നും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്നും വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിനിരയായാവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഭാവന നൽകിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ല.K Sudhakaran says there is no need to give money to the Left

സംഭാവന നൽകാൻ കോൺ​ഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നൽകുകയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.

സർക്കാരിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ രീതിയിൽ പ്രചാരണം നടക്കുന്നതിനിടയിലാണ് രമേശ് ചെന്നിത്തല സംഭാവന നൽകിയത്. നേരത്തെ ഒരുമാസത്തെ ശമ്പളമാണ് രമേശ് ചെന്നിത്തല സംഭാവനയായി നൽകിയത്. സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു.

അതേസമയം വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശത്തെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം. സർക്കാറിനെ വിമർശിക്കേണ്ട സമയമല്ലിതെന്നും സതീശൻ പറഞ്ഞു. ദുരിതാശ്വാസനിധിയിൽ സുതാര്യത വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു. ഇപ്പോൾ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുന്നുണ്ട്.

സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ല. ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറും. കോൺഗ്രസ് 100 വീടുകൾ നൽകും.

സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം. ദുരിതാശ്വാസ നിധിക്കെതിരെ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. സിനിമാ, രാഷ്ട്രീയം, ബിസിനസ്സ്, സാധാരണാക്കരാർ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകുന്നുണ്ട്. വ്യാപകമായ പ്രചാരണങ്ങളാണ് ദുരിതാശ്വാസനിധിക്കെതിരെ നടക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments