കൊച്ചി: യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് അധികാരമേറ്റു. മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് ജോസഫ് മാർ ഗ്രിഗോറിയോസ് പുതിയ കാതോലിക്കാ ബാവയാകുമെന്ന് പ്രഖ്യാപിച്ചത്.
ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടൻ വാഴിക്കും.
ശ്രേഷ്ഠ ബസിലിയോസ് തോമസ് കത്തോലിക്കാ ബാവയുടെ വിൽപത്രത്തിൽ തന്റെ പിൻഗാമിയായി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു. അവയുടെ ഔദ്യോഗികമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. മലേക്കുരിശ് പള്ളിയിൽ ഇന്ന് നടന്ന കുർബാനയ്ക്കിടെയാണ് പാത്രിയർകീസ് ബാവ ഈ പ്രഖ്യാപനം നടത്തിയത്. ഇന്ന് പാത്രിയർകീസ് ബാവ എല്ലാ മെത്രാപ്പോലീത്തമാരെയും കാണുന്നുണ്ട്.