Saturday, February 15, 2025
spot_imgspot_img
HomeCrime Newsചങ്ങനാശേരി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നു ജോമിനി തോമസ് പിടിയിലായത് 2 കിലോ കഞ്ചാവുമായി കഞ്ചാവുമായി :...

ചങ്ങനാശേരി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നു ജോമിനി തോമസ് പിടിയിലായത് 2 കിലോ കഞ്ചാവുമായി കഞ്ചാവുമായി : യുവതിക്ക് 3 വർഷം കഠിനതടവ്

തൊടുപുഴ : കഞ്ചാവ് കടത്തിയ കേസിൽ കോട്ടയം കോത്തലക്കരയിൽ ജോമിനി തോമസിനു (42) 3 വർഷം കഠിനതടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2018 ഏപ്രിൽ 1ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ജോമിനിയെ ചങ്ങനാശേരി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നു രണ്ട് കിലോഗ്രാം കഞ്ചാവുമായി കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷൽ സ്ക്വാഡ് പിടികൂടുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.രാജേഷ് ഹാജരായി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments