Thursday, November 14, 2024
spot_imgspot_img
HomeNewsInternationalപൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ വന്നു ; യുവാവിന് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ നല്‍കേണ്ടത് 124 കോടി...

പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ വന്നു ; യുവാവിന് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ നല്‍കേണ്ടത് 124 കോടി രൂപ

വാഷിംഗ്‌ടണ്‍: കാൻസർ തനിക്ക് വരാൻ കാരണം ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡർ ആണെന്ന്കാട്ടി കോടതിയെ സമീപിച്ച യുവാവിന് വൻതുക നഷ്ടപരിഹാരം. 124 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് വിധി.

കണക്ടികട്ട് സ്വദേശിയായ ഇവാൻ പ്ലോട്ട്കിൻ എന്നയാള്‍ക്കാണ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ 124 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടത്.

താന്‍ വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ബേബി പൗഡര്‍ ആണ് ഉപയോഗിച്ചിരുന്നത്. അത് ശ്വസിച്ചാണ് തനിക്ക് അസുഖം വന്നതെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ശരീരത്തിന് ഹാനികരമായ ആസ്ബറ്റോസിന്‍റെ സാന്നിധ്യമാണ് മെസോതെലിയോമ എന്ന അര്‍ബുദത്തിന് കാരണമാകുന്നത്. ശ്വാസകോശത്തിന്‍റെയും മറ്റ് അവയവങ്ങളുടെയും പാളിയെ ബാധിക്കുന്ന തരത്തിലുള്ളതാണ് ഈ അര്‍ബുദം. ആസ്ബറ്റോസ് അടങ്ങിയ ഒരു ഉല്‍പ്പന്നം അറിഞ്ഞുകൊണ്ട് വിറ്റതിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments