Wednesday, April 30, 2025
spot_imgspot_img
HomeCinemaCelebrity Newsപ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ തമ്മിലുള്ള വിവാഹ വാർത്തയെക്കുറിച്ച് ജോണി ആന്റണി

പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ തമ്മിലുള്ള വിവാഹ വാർത്തയെക്കുറിച്ച് ജോണി ആന്റണി

മലയാള സിനിമാ സംവിധായകനായ ജോണി ആൻ്റണിയെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. 2018 ൽ ശിക്കാരി ശംഭു എന്ന ചിത്രത്തിൽ ജോണി ആൻ്റണി അഭിനയിച്ചിരുന്നു. ഈ സിനിമയിലൂടെ തന്നെ തനിക്ക് സംവിധാനം മാത്രമല്ല അഭിനയത്തിലും കഴിവുണ്ടെന്ന് തെളിയിക്കുവാൻ ജോണി ആൻ്റണിക്ക് സാധിച്ചു.

Johnny Antony about the marriage news between Pranav Mohanlal and Kalyani Priyadarshan

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ ജോണി ആൻ്റണി അവതരിപ്പിച്ചത് കല്യാണി പ്രിയദർശൻ അവതരിപ്പിച്ച നിത്യ എന്ന കഥാപാത്രത്തിൻ്റെ അച്ഛനായ ബാലഗോപാൽ എന്ന കഥാപാത്രമാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജോണി ആൻ്റണി അവതാരിക ചോദിച്ച ചോദ്യത്തിന് മറുപടി നൽകുന്നതാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അവതാരിക ചോദിച്ചത് പ്രണവും കല്യാണിയും യഥാർത്ത ജീവിതത്തിൽ കല്യാണം കഴിക്കുമെന്ന് ജോണി ആൻ്റണിക്ക് തോന്നിയിട്ടുണ്ടോ എന്നായിരുന്നു.
എന്നാൽ അവതാരികയോട് ജോണി ആൻ്റണി പറഞ്ഞത് ഒരിക്കലും ഇല്ല എന്നാണ്. കാരണം കുട്ടിക്കാലം മുതൽ അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളാണെന്നും അവർ രണ്ടുപേരും വിവാഹം കഴിക്കുമോ എന്ന് നോക്കുന്നത് ഇപ്പോഴത്തെ ന്യൂജൻ പിള്ളേർക്ക് ചേർന്നതല്ല എന്നും ജോണി ആൻ്റണി പറഞ്ഞു.

സഹ സംവിധായകൻ ആയിട്ടായിരുന്നു ജോണി ആൻ്റണി സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ, താഹ, കമൽ എന്നിവരുടെയൊക്ക അസിസ്റ്റൻ്റ് ആയിട്ടും ജോണി ആൻ്റണി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നല്ല സിനിമകൾ മലയാളത്തിനു സമ്മാനിച്ച സംവിധായകനാണ് ജോണി ആൻ്റണി. സിഐഡി മൂസ, കൊച്ചി രാജാവ്, തുറപ്പ് ഗുലാൻ, മാസ്റ്റേഴ്സ്, നെയ്മർ, താപ്പാന, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ നിരവധി നല്ല സിനിമകൾ മലയാളത്തിന് ജോണി ആൻ്റണി എന്ന സംവിധായകൻ നൽകിയിട്ടുണ്ട്. ജോണി ആൻ്റണി എന്ന സംവിധായകൻ 2003 ൽ ആയിരുന്നു സിനിമ രംഗത്തേക്ക് വന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments