കണ്ണൂർ: ദുരന്തങ്ങൾ ഏറെ വേട്ടയാടിയ ജീവിതത്തോടു പൊരുതിയാണു ജെസ്സി മോഹൻ അരങ്ങിലെത്തിയിരുന്നത്. മൂന്നാം വയസില്‍ അച്ഛനാണ് കുഞ്ഞ് ജെസിയെ നാടകത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. ഭര്‍ത്താവ് തേവലക്കര മോഹനനെ കണ്ടുമുട്ടുന്നതും നാടകത്തിലൂടെ തന്നെയാണ്.
എന്നാൽ ഭര്‍ത്താവിന്റെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് തന്റെ മകള്‍ക്കായി ഒറ്റയ്ക്ക് പൊരുതാന്‍ ഇറങ്ങിയതാണ് ജെസി. എന്നാല്‍ വീണുപോയി. ഇനി ജെസിയുടേതായി അവശേഷിക്കുന്നത് അരങ്ങില്‍ നിറഞ്ഞാടിയ കഥാപാത്രങ്ങളും മകളും മാത്രമാണ്. കണ്ണൂര്‍ കേളകത്ത് നടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് ജെസി വിടപറഞ്ഞത്.
സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് വീടും പറമ്പുമെല്ലാം ജെസിക്ക് നഷ്ടപ്പെട്ടു. അതിനിടെയാണ് മോഹനന്‍ രോഗബാധിതനായതോടെ ജീവിതം കൂടുതല്‍ ദുരിതത്തിലാവുന്നത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കും മറ്റുമായി പണം കണ്ടെത്താന്‍ ജെസ്സി മറ്റു സമിതികളില്‍ അഭിനയിച്ചിരുന്നു. എന്നാൽ ജൂണ്‍ 24 നാണു അവരുടെ ഭര്‍ത്താവും നടനുമായ തേവലക്കര മോഹനന്‍ രോഗബാധിതനായി മരിച്ചത്. മകള്‍ക്കായി ജീവനോപാധിയായ നാടകത്തെ മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് ജെസിയുടെ അപ്രതീക്ഷിത വിയോഗം.
അതേസമയം അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.