മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ജയറാം. മനസിനക്കരെ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തുടങ്ങി നിരവധി കുടുംബ ചിത്രങ്ങളാണ് ജയറാമിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജയറാം ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്.jayaram new look viral
ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചാര നിറത്തിലുള്ള വൂളൻ സ്വെറ്റ് ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്. സോള്‍ട്ട് ആന്റ് പെപ്പർ ലുക്കില്‍ മോഡേണ്‍ സ്റ്റൈലില്‍ ചിരിതൂകിയിരിക്കുന്ന ജയറാമാണ് ചിത്രത്തിലുള്ളത്.
എന്നാല്‍ ആരാധകർക്ക് ഫോട്ടോ അത്ര പിടിച്ചിട്ടില്ല.കാരണം ജയറാമിന്റെ മുഖത്തിനും ചിരിക്കും എന്തോ സംഭവിച്ചുവെന്നാണ് വരുന്ന കമന്റുകളില്‍ എല്ലാം തന്നെയും. ഇത് ഞങ്ങളുടെ ജയറമേട്ടനല്ല… എന്താ പറ്റിയെ … എന്തോ എവിടെയോ ഒരു തകരാറുപോലെ..മുഖത്തിന് എന്തുപറ്റി?, അങ്ങനെ നിരവധി കമന്റുകൾ. ഇതിനിടെ ചിലർ നടൻ മിറർ ഇമേജാണ് ഇട്ടിരിക്കുന്നതെന്നും അതിനാലാണ് മുഖത്തിന് മാറ്റം സംഭവിച്ചതായി തോന്നുന്നതെന്നും കുറിച്ചെത്തി.