കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകൻ അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന സിനിമയുടെ സംവിധായകൻ എ ഷാജഹാൻ (31) ആണ് അറസ്റ്റിലായത്.james cameroon director arrested for rape
കണ്ണൂർ സ്വദേശിയുടെ പരാതിയില്‍ ആണ് അറസ്റ്റ്.
വെണ്ണലയിലാണു കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം ഷാജഹാൻ താമസിച്ചിരുന്നത്. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടാണ് യുവതി അറിയുന്നത്. ഇതോടെയാണു യുവതി പരാതി നല്‍കിയത്. തുടർച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേർത്താണു കേസെടുത്തിട്ടുള്ളത്.