Saturday, December 7, 2024
spot_imgspot_imgspot_img
HomeCrime Newsജെയ്‌സിയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ് വഴി; ഫ്ലാറ്റിൽ ഒപ്പമിരുന്ന് മദ്യപിച്ചു, ഡംബൽ എടുത്ത് തലക്കടിച്ചു :...

ജെയ്‌സിയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ് വഴി; ഫ്ലാറ്റിൽ ഒപ്പമിരുന്ന് മദ്യപിച്ചു, ഡംബൽ എടുത്ത് തലക്കടിച്ചു : ഗിരീഷ് ബാബുവും കാമുകിയും ചേർന്ന് ജെയ്സിയെ കൊലപ്പെടുത്തിയത് 30 ലക്ഷം രൂപ സ്വന്തമാക്കാൻ

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടുന്നതിൽ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. കൊലപാതകത്തിൽ ഇവരുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് പൊലീസ് പിടിയിലായത്. സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.jaisy abraham gireesh khadeeja

ജെയ്സി അടുത്തിടെ വിറ്റ വീടിന്റെ 30 ലക്ഷം രൂപയോളം കൈവശമുണ്ടെന്ന ധാരണയിലാണ് തൃക്കാക്കര മൈത്രിപുരം റോഡിൽ 11/347-എയിൽ ഗിരീഷ് ബാബു(45), ഇയാളുടെ കാമുകി എരൂർ കല്ലുവിള ഖദീജ (പ്രബിത–43) എന്നിവർ ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഈ മാസം 17നാണ് ​ഗിരീഷ് ജെയ്സി ഏബ്രഹാമിനെ കൊലപ്പെടുത്തിയത്. പ്രതികൾ ഇരുവരും ഗൂഢാലോചന നടത്തി വൻ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തി.

കിടപ്പുമുറിയിൽ ഡംബെൽസ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കുളിമുറിയിൽ വലിച്ചു കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നു പൊലീസ് പറയുന്നു. ഗിരീഷ് ബാബുവിന്റെ കാമുകിയാണു ഖദീജ. ഇരുവരുടെയും സുഹൃത്താണു കൊല്ലപ്പെട്ട ജെയ്സി. ഓൺലൈൻ ഡേറ്റിങ് ആപ് വഴി ജെയ്സിയെ ബന്ധപ്പെട്ടു ഫ്ലാറ്റിൽ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ചാണു ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാർക്ക് ഇത്തരത്തിൽ സ്ത്രീകളെ എത്തിച്ചു നൽകുന്ന ഏജന്റ് ആയിരുന്നു ജെയ്സി. ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി.

നവംബർ 17 ഞായറാഴ്ച ജെയ്സിയുടെ ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ചു. തുടർന്ന് ഞായറാഴ്ച രാവിലെ സഹോദരന്റെ ബൈക്കിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള വീട്ടിൽ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‍ലെയിൻ റോഡിൽ എത്തി. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകൾ മാറിക്കയറി ജെയ്സിയുടെ ഫ്ലാറ്റിൽ എത്തുകയായിരുന്നു.

സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചായിരുന്നു ഗിരീഷ് കുമാർ മുഴുവൻ സമയവും സഞ്ചരിച്ചിരുന്നത്. രാവിലെ പത്തരയോടെ അപ്പാർട്ട്മെന്റിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മദ്യം ജെയ്സിയുമൊത്ത് കഴിച്ചു. മദ്യലഹരിയിലായ ജെയ്സിയെ പ്രതി ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. ജെയ്സി നിലവിളിച്ചപ്പോൾ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് കുളിമുറിയിൽ തെന്നി വീണതാണ് എന്നു വരുത്താനായി പ്രതി ജെയ്സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു.

അതേസമയം കൊലപാതകത്തിനു ശേഷം ജെയ്സിയുടെ 2 സ്വർണ വളകളും 2 മൊബൈൽ ഫോണുകളും കൈക്കലാക്കി ഫ്ലാറ്റ് പുറത്തു നിന്നു പൂട്ടിയ ശേഷമാണു പ്രതി കടന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments