Thursday, November 14, 2024
spot_imgspot_img
HomeNewsKerala Newsസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കിട്ടിയ അവസരം സതീശന്‍ നശിപ്പിച്ചു!അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും അത് ഇല്ലാതാക്കി,സഭയിലെ...

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കിട്ടിയ അവസരം സതീശന്‍ നശിപ്പിച്ചു!അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും അത് ഇല്ലാതാക്കി,സഭയിലെ പൊരിഞ്ഞ പോര് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയോ? ഇതോ അന്‍വര്‍ പറഞ്ഞ നെക്സസ്?

തിരുവനന്തപുരം:ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക് പോര് പഴയ നിയമസഭാ കയ്യാങ്കളിയെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലായിരുന്നു. മാത്രമല്ല ഇതിനെതിരെ പലതരത്തിലുള്ള വിമര്‍ശങ്ങളാണ് ഉയരുന്നതും.It is alleged that the war in the Legislative Assembly is collusion between the ruling party and the opposition

ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയായാണ് ഈ പൊരിഞ്ഞ പൊരിഞ്ഞ പോരിനെ പലരും വിലയിരുത്തുന്നത്. ‘മലപ്പുറം’ പരാമര്‍ശ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കിട്ടിയ അവസരമായിരുന്നു അടിയന്തര പ്രമേയ ചര്‍ച്ചയെന്നും അതാണ്‌ പ്രതിപക്ഷം നശിപ്പിച്ചതെന്നുമാണ് പ്രധാന ആരോപണം.

സഭയിലെ സംഘർഷത്തിൽ പ്രതികരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. സഭ പിരിഞ്ഞതിന് പിന്നാലെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ്, കെ രാജൻ എന്നിവർ പ്രത്യേകം വാർത്താസമ്മേളനം നടത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. സണ്ണി ജോസഫ് എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് സഭ അവതരണാനുമതി നൽകുകയായിരുന്നു. വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ പറഞ്ഞു.

ഇതിന് പിന്നാലെ സഭ കലുഷിതമാകുകയായിരുന്നു. സ്പീക്കർ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സഭയിൽ കൊമ്പുകോർത്തു. പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കറുടെ ചോദ്യം പ്രതിപക്ഷം ഏറ്റെടുത്തു. സ്പീക്കറെ പ്രതിപക്ഷം അധിക്ഷേപിച്ചു എന്ന് ഭരണപക്ഷവും ആരോപിച്ചു. ഇതോടെ സഭ കൂടുതൽ സംഘർഷഭരിതമാവുകയായിരുന്നു.

അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും അത് ഇല്ലാതാക്കിയത് എന്തിനെന്നാണ് ഉയരുന്ന ചോദ്യം. അടിയന്തരപ്രമേയ ചര്‍ച്ചക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും സഭ സ്തംഭിപ്പിച്ച്‌ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച പ്രതിപക്ഷത്തിന്റേത് ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ പറയുന്നത് വരെ പ്രതിപക്ഷ നേതാവിന് പ്രശ്‌നമുണ്ടായിരുന്നില്ല.

ചര്‍ച്ച തിരിച്ചടിയാകുമോയെന്ന ആശങ്കയായിരുന്നു പ്രതിപക്ഷത്തിന്. ചര്‍ച്ച ചെയ്താല്‍ പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടപ്പെടുമായിരുന്നുവെന്നും സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയ സമീപനം അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പ്രതികരിച്ചു.

ഇതിന് ശേഷം ബിജെപി നേതാക്കളും പ്രതികരണവുമായി എത്തി. പിണറായി വിജയനെ സംരക്ഷിച്ച്‌ നിര്‍ത്താന്‍ ആരുടെയോ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയത് പോലെയാണ് സതീശനും കൂട്ടരും നിയമസഭയില്‍ പെരുമാറുന്നത് എന്ന വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ രംഗത്തു വന്നു. സതീശനെ ബിജെപി നേതാവ് സന്ദീപ് വാചസ്പതിയും വിര്‍ശിച്ചു.

“മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് അധോലോകമാണെന്ന ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍ വന്ന ശേഷം നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനം.. വയനാട് വന്‍ ദുരന്തമേറ്റുവാങ്ങിയ ശേഷം നടക്കുന്ന സമ്മേളനം.. കേരളത്തിന്റെ ആശങ്കകള്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കുമെന്ന് നാട് പ്രതീക്ഷിച്ച ദിവസമാണിന്ന്…

പക്ഷേ ‘സഹകരണാത്മക പ്രതിപക്ഷത്തിന്റെ’ അവസ്ഥാന്തരങ്ങളുടെ പാരമ്യമാണ് ഇന്ന് സഭയില്‍ കണ്ടത്.. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച്‌ സഭ അലമ്ബിപ്പിരിഞ്ഞു.,. ( പിരിച്ചു?) ചോദ്യോത്തരവേളയും അടിയന്തരപ്രമേയവുമെല്ലാം സ്വാഹ ! അപ്രിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് സഭയില്‍ മറുപടി പറയേണ്ടി വന്നില്ല.. സഭാരേഖകളില്‍ ഒന്നുമില്ല, സഭയ്ക്ക് വെളിയില്‍ പ്രതിപക്ഷ നേതാവിന്റെ പൊറാട്ടുനാടകവും..!

കേരളത്തിലെ ആഭ്യന്തരവകുപ്പ് നിയമവിരുദ്ധമായി രാഷ്ട്രീയ നേതാക്കളുടെയടക്കം ഫോണ്‍ ചോര്‍ത്തുന്നു എന്നത് പോലും സഭയില്‍ ആദ്യ ദിനം ഉന്നയിക്കപ്പെട്ടില്ല.. വയനാട്ടില്‍ ഇപ്പോഴും മണ്ണിനടിയില്‍ കിടക്കുന്ന മനുഷ്യരെക്കുറിച്ച്‌ ആരും മിണ്ടിയില്ല…. ഭരണപ്രതിപക്ഷങ്ങള്‍ ഹാപ്പി ! ഇതൊന്നും ഒത്തുകളിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നില്ലല്ലോ ല്ലേ ?”എന്നായിരുന്നു വി മുരളീധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷമാണ് എന്നായിരുന്നു സന്ദീപ് വാചാസ്പതിയുടെ വിമര്‍ശനം. ഭ

മന്ത്രി രാജീവും രൂക്ഷ വിമര്‍ശനമാണ് സതീശനെതിരെ ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവിനെ സ്പീക്കര്‍ അപമാനിച്ചു എന്ന കാരണമാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സഭയില്‍ പ്രതിപക്ഷ നേതാവിനോട് അനുകൂല നിലപാടായിരുന്നു സ്പീക്കര്‍ സ്വീകരിച്ചത്. ചര്‍ച്ചക്കുള്ള സമയമല്ലായിരുന്നിട്ടുകൂടി നിരവധി തവണ അദ്ദേഹത്തിന് മൈക്ക് നല്‍കി.

പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുത്ത ഘട്ടത്തില്‍ സൂപ്പര്‍ പ്രതിപക്ഷനേതാവിനെപ്പോലെ സംസാരിച്ച മാത്യു കുഴല്‍നാടനോടാണ് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചത്. ഇതാണോ മലപ്പുറം വിഷയത്തില്‍ അവരുന്നയിച്ച ആരോപണത്തിന്മേലുള്ള നിര്‍ണായക ചര്‍ച്ചയാണോ പ്രതിപക്ഷത്തിന് കൂടുതല്‍ പ്രധാനമെന്നും പി രാജീവ് ചോദിച്ചു.

പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണക്കൊട്ടാരങ്ങള്‍ നിയമസഭാതലത്തില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നുണകള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം ഭീരുക്കളെപ്പോലെ സഭയില്‍ നിന്നിറങ്ങി ഓടുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തയാറാകില്ല എന്നാണ് പ്രതിപക്ഷം കരുതിയത്. എന്നാല്‍ അടിയന്തരമായി ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്ങനെയും പ്രകോപനം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് രാജേഷും പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെയാണ് മാത്യു കുഴല്‍നാടനും അന്‍വര്‍ സാദത്തും സ്പീക്കറുടെ ഡയസിലേക്ക് കയറിയതും വാച്ച്‌ ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും ഉണ്ടാക്കിയതും. ഏങ്ങനെയും സഭ തടസപ്പെടുത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പരാജയം സഭാസമ്മേളനത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ സംഭവിച്ചു. നിയമസഭയെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതോടി രക്ഷപെട്ട പ്രതിപക്ഷത്തിന് ജനങ്ങളുടെ മുന്‍പില്‍ സമാധാനം പറയേണ്ടി വരുമെന്നും എം ബി രാജേഷ് പറഞ്ഞു.

നിയമസഭ കൂടാന്‍ തീരുമാനിച്ചതുമുതല്‍ തയാറാക്കിയിട്ടുള്ള ആസൂത്രിതമായ അജണ്ട നടപ്പാക്കാന്‍ പറ്റാത്തതിന്റെ പ്രതിഷേധമാണ് പ്രതിപക്ഷം നപ്പാക്കിയതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രകോപനങ്ങള്‍ ഒന്നും തന്നെയില്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. അപക്വമായ നിലപാടാണ് പ്രതിപക്ഷത്തിന്റേത് എന്ന് പറഞ്ഞ കാര്യമാണോ പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.

അങ്ങനെയെങ്കില്‍ അത് സഭാ രേഖരകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാമായിരുന്നു. ബോധപൂര്‍വ്വം പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. ഇതുകൊണ്ട് സഭ അവസാനിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവാണ് സതീശൻ എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പരിഹാസം. മലപ്പുറം ജില്ലയെക്കുറിച്ച്  നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്‌ട്രെചറിൽ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു.

അതേസമയം നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന് വി ഡി സതീശൻ പറഞ്ഞു.

സ്പീക്കർ തന്നോട് അനാദരവോടെ സംസാരിച്ചു. അതിന് താൻ തിരിച്ചു പറയുകയാണ് ചെയ്തത്. താൻ പറഞ്ഞ കാര്യങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രിയും മന്ത്രി എം ബി രാജേഷും പറഞ്ഞ സഭ്യേതരമായ വാക്കുകൾ സഭാ രേഖകളിൽ നിന്ന് നീക്കിയില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. പിണറായി വിജയൻ നരേന്ദ്രമോദിയാകാൻ ശ്രമിക്കുകയാണെന്നും സതീശൻ പറഞ്ഞു.

കേരളം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതിന്റെ ആദ്യ പടി എന്നത് അടിയന്തപ്രമേയം അല്ല. ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ്. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഒറ്റയടിക്ക് സഭയില്‍ നിന്ന് മാറ്റിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി എം ബി രാജേഷും പ്രതിപക്ഷ നേതാവിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പറഞ്ഞു. ഇതിനെതിരെ തങ്ങള്‍ ആഞ്ഞടിച്ചു.

അതിനിടെ ഭരണപക്ഷം പ്രകോപനം സൃഷ്ടിച്ചു. സഭാ നടപടികള്‍ മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ സ്പീക്കര്‍ പൊലീസിന്റെ സഹായം തേടിയെന്നും പൊലീസുകാരാണ് സഭ നിയന്ത്രിക്കുന്നതെന്ന് തോന്നിയെന്നും മാത്യു കുഴല്‍ നാടന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments