Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsവയനാട് വന്‍ദുരന്തത്തില്‍ മനുഷ്യജീവനുകള്‍ എങ്കിലും രക്ഷിക്കാമായിരുന്നില്ലേ?മുന്നറിയിപ്പുകള്‍ അവഗണിച്ചത് ആരുടെ പിടിപ്പുകേട്?അപകട സാധ്യത അറിയിച്ച നാട്ടുകാരുടെ വാക്കുകളും...

വയനാട് വന്‍ദുരന്തത്തില്‍ മനുഷ്യജീവനുകള്‍ എങ്കിലും രക്ഷിക്കാമായിരുന്നില്ലേ?മുന്നറിയിപ്പുകള്‍ അവഗണിച്ചത് ആരുടെ പിടിപ്പുകേട്?അപകട സാധ്യത അറിയിച്ച നാട്ടുകാരുടെ വാക്കുകളും അവഗണിച്ചു,ഒടുവില്‍ ശാസ്ത്രജ്ഞരെയും വിലക്കി, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലും തള്ളുമ്പോള്‍ കേരളംതന്നെ ദുരന്തമാകുമോ?

തിരുവനന്തപുരം: വയനാട്ടിലെ വന്‍ദുരന്തത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചത് മുന്നറിയിപ്പുകള്‍ അവഗണിച്ചത് കൊണ്ടാണെന്ന ഗുരുതര ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. കേന്ദ്രം ഏഴു ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ കേരളം മുന്‍കരുതല്‍ എടുത്തില്ലെന്നുമായിരുന്നു അമിത്ഷാ ആരോപിച്ചത്.It is alleged that the reason for the disaster in Wayanad was due to ignoring the warnings

പുഴയില്‍ വെള്ളം കലങ്ങി മറിഞ്ഞ് ഒഴികിയപ്പോള്‍ പരിസരവാസികള്‍ അധികൃതരെ വിവരം അറിയിച്ചിരുന്നതാണെന്നും പറയപ്പെടുന്നു. വയനാട്ടിലെ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നിലും മുന്നറിയിപ്പ് അവഗണിച്ചത് മറയ്കാനുള്ള നീക്കത്തിന് വേണ്ടിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും വയനാട്ടിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടത്. അടിയന്തര പ്രാധാന്യമുളള ഉത്തരവ് എന്ന നിലയില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ദുരന്ത പ്രദേശത്തേക്ക് ശാസ്ത്രജ്ഞര്‍ ഒന്നും പോകണ്ട എന്നു മാത്രമല്ല അവര്‍ മാധ്യമങ്ങളോട് അഭിപ്രായം പറയരുത്, പഴയ പഠനങ്ങളെക്കുറിച്ച് മിണ്ടിപ്പോകരുത്. പഠനങ്ങള്‍ നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം. എന്നൊക്കെ ഉത്തരവിലുണ്ടായിരുന്നു. വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം.

തിങ്കളാഴ്ച പുലർച്ചയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. ശനിയാഴ്ച രാത്രി പുഴയിൽ വെള്ളം കലങ്ങിമറിഞ്ഞ് ഒഴുകിയിരുന്നു. മലയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ തെളിവാണ് മലവെള്ളം വൻതോതിൽ ഒഴുകിയെത്തിയത്.

പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചു. ദുരന്തസാദ്ധ്യത പ്രദേശവാസികളിൽ ചിലർ മാദ്ധ്യമങ്ങളെയും അറിയിച്ചു. എന്നാൽ,​ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്നായിരുന്നു അധികൃതരുടെ പ്രതികരണം. ഔദ്യോഗികമായി ഒരറിയിപ്പും പുറപ്പെടുവിച്ചതുമില്ല.

മുണ്ടക്കൈ സ്വദേശി പ്രശാന്തൻ ഉൾപ്പെടെയുവര്‍ മാധ്യമങ്ങളോട് അപകട സാധ്യത സംബന്ധിച്ച് പ്രതികരിച്ചതിന് തനിക്കെതിരെ നടന്നത് ക്രൂരമായ ആക്രമണം ആയിരുന്നുവെന്ന് പ്രശാന്തൻ പറയുന്നു. പ്രശാന്തന്റെ അമ്മയും സഹോദരി ഉൾപ്പെടെ ദുരന്തത്തിൽ മരിച്ചു.

ഔദ്യോഗികമായി ഒരറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ ഒരാൾപോലും വീടുകളിൽ കഴിയുമായിരുന്നില്ല. മുൻവർഷങ്ങളിൽ അത്തരം നടപടികൾ സ്വീകരിച്ചതിനാലാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടിവേണമെന്നും പ്രശാന്തൻ ആവശ്യട്ടു.

2020 ൽ നടന്ന മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രശാന്തന്റെ വീട് തകർന്നിരുന്നു.ആ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ടാണ് ഇത്തവണ നേരത്തെ തന്നെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയത്. ഏറ്റവും കൂടുതൽ വീടുകൾ തകർന്ന സ്‌കൂൾ റോഡ് ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡ് മെമ്പർ നൂറുദ്ദീൻ സ്വന്തം നിലയ്ക്ക് വാർഡിലെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ദുരന്തം നടക്കുന്ന ദിവസം രാത്രിയിലായിരുന്നു മുന്നറിയിപ്പ് നൽകിയത്.സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകൾ മാറി താമസിക്കണം എന്നും ‘പുഴവക്കിൽ താമസിക്കരുത് എന്നുമായിരുന്നു നിർദ്ദേശം. കുറെ ആളുകൾ മാറി താമസിച്ചില്ലെങ്കിലും ചിലർ രാത്രിയയതിനാൽ അറിയിപ്പ് കണ്ടിരുന്നില്ല. ഇതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

വയനാട് ദുരന്തം മനുഷ്യനിര്‍മിതമാണെന്ന്  പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി( ചെയര്‍മാനായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ വിമര്‍ശിച്ചിരുന്നു. നിര്‍ണായക പാരിസ്ഥിതിക ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കിടയിലും ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ രൂപകല്‍പ്പന ചെയ്ത സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ ഗാഡ്ഗില്‍ വിമര്‍ശിച്ചു. പാനല്‍ റിപോര്‍ട്ടില്‍ പാരിസ്ഥിതിക സംവേദനക്ഷമതയുടെ അടിസ്ഥാനത്തില്‍ മൂന്ന് തലങ്ങളായി ഈ പ്രദേശത്തെ തരംതിരിച്ചിട്ടുണ്ട്.

ഇപ്പോള്‍ ദുരന്തം ബാധിച്ച പ്രദേശങ്ങള്‍ അതീവ ലോല മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. അതീവ ലോല മേഖലയായ ഈ പ്രദേശങ്ങളില്‍ ഒരു വികസനപ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടില്ലായിരുന്നു.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഈ സോണുകള്‍ തേയിലത്തോട്ടങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. അതിനുശേഷം റിസോര്‍ട്ടുകളുടെയും കൃത്രിമ തടാകങ്ങളുടെയും നിര്‍മാണം ഉള്‍പ്പെടെ വിപുലമായ വികസനം നടന്നിട്ടുണ്ട്.

ദുരന്തസ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഈ ക്വാറികള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെങ്കിലും, അവയുടെ പ്രവര്‍ത്തന കാലയളവില്‍ ഉണ്ടായ ആഘാതങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും കനത്ത മഴയില്‍ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്ന പാനല്‍ റിപോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നുവെന്ന് ഗാഡ്ഗില്‍ ആരോപിച്ചു. ‘ഇക്കോടൂറിസത്തിന്റെ മറവില്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യ വികസനവും നടത്തി ദുര്‍ബലമായ പരിസ്ഥിതിയെ ശല്യപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അടുത്തിടെ ഒരു വ്യവസായി നിര്‍ദ്ദേശിച്ചു.

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു അതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമേറിയതും ക്രിയാത്മകവുമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍, കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമായ മഴയും വരള്‍ച്ചയും ഉണ്ടാക്കുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ റിപോര്‍ട്ട് ഗൗരവമായി എടുത്താല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാവൂവെന്നും ഗാഡ്ഗില്‍ പറഞ്ഞു.

വയനാട്  ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനത്തില്‍  അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി ഉയരുകയും ചെയ്തു. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. 

ഉരുൾപൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട് എന്ന് നോട്ടീസിൽ പറയുന്നു.സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments