മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. തമ്മില്‍ അധികം പ്രായവ്യത്യാസമില്ലാത്ത പെണ്‍ക്കുട്ടികള്‍, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാന്‍സും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം.
നാലു പെണ്‍ക്കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഹാലോവീൻ ദിനത്തിനത്തിൽ ഇഷാനി പങ്കു വെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
‘കള്ളിയങ്കാട്ട് നീലി’യുടെ ലുക്കിലാണ് ഇഷാനി ഹാലോവീൻ ദിനത്തിൽ തന്റെ ആരാധകർക്ക് വേണ്ടി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അഹാനയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

നീലിയെ പോലെ വെള്ള നിറത്തിലെ സാരി ധരിച്ചും കൈയിൽ മുല്ലപ്പൂ കെട്ടിയും പേടിപ്പിക്കുന്ന രീതിയിൽ മേക്കപ്പ് ചെയ്തും ഇഷാനി തിളങ്ങി. ആരാധകരിൽ പലരും ചിത്രങ്ങൾ കണ്ടിട്ട് പേടിച്ചുവെന്നും കമന്റുകൾ ഇട്ടിട്ടുണ്ട്.
അതേസമയം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം നല്ല വെറൈറ്റിയായാണ് ചെയ്തത്. ഇവിടെ ഈയൊരു ആഘോഷം അത്ര പരിചിതമായി വരുന്നതല്ലേയുള്ളൂ. യക്ഷി ലുക്കിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞുള്ള ഇഷാനി കൃഷ്ണയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇത് പ്ലാന്‍ ചെയ്ത സമയം ചെന്നൈയിലായിരുന്നു ഞാന്‍. തിരിച്ചുവന്നപ്പോഴും കൃത്യമായ പ്ലാനിംഗിന് സമയമുണ്ടായിരുന്നില്ല. തികച്ചും സിംപിളായി എന്ത് ചെയ്യാമെന്നായിരുന്നു എന്റെ ആലോചന. അമ്മുവാണ് നമുക്ക് ഇങ്ങനെയൊരു ലുക്ക് പരീക്ഷിക്കാമെന്ന് പറഞ്ഞത്.

വെള്ള സാരിയിട്ട പ്രേതമാണ് എന്റെ മനസില്‍. അതാവുമ്പോള്‍ ഫോട്ടോ എടുക്കാന്‍ പുറത്തൊന്നും പോവണ്ട. നമ്മുടെ ഗാര്‍ഡനില്‍ നിന്ന് തന്നെ എടുക്കാം. വെള്ള സാരിയും ബ്ലൗസും അണ്ടര്‍സ്‌കര്‍ട്ടുമായിരുന്നു ഇഷാനി വാങ്ങിയത്. അമ്മ സിന്ധു കൃഷ്ണയും ഇഷാനിക്കൊപ്പമുണ്ടായിരുന്നു. ബ്ലൗസ് സ്റ്റിച്ച് ചെയ്യാന്‍ കൊടുക്കുന്നതും ഇഷാനി കാണിച്ചിരുന്നു.
അധികം ആഡംബരങ്ങളൊന്നും ആവശ്യമില്ലല്ലോ. എടുത്ത് പറയാനും മാത്രമുള്ള മേക്കപ്പും ഞാന്‍ ചെയ്തിട്ടില്ല. ആകെയൊരു ദിവസമാണ് എനിക്ക് പ്രേതമായി മേക്കപ്പിടാന്‍ അവസരം കിട്ടുന്നത്. അതൊരു സാധാരണ ദിവസം പോലെയായി കളയാന്‍ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും ചെറുതായി മേക്കപ്പിടാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
കണ്ണിന് താഴെ എനിക്ക് നേരത്തെ തന്നെ പച്ച ഞരമ്പ് കാണാനുണ്ട്. പ്രേതത്തെ കാണുമ്പോള്‍ പേടിയും തോന്നണമല്ലോ. മേക്കപ്പ് കൂടിപ്പോയാല്‍ പ്രേതത്തിനെപ്പോലെയുണ്ടെന്ന് ആളുകള്‍ പറയില്ലേ, ആ ലുക്കാണ് എനിക്ക് വേണ്ടത്.

കഴിഞ്ഞ തവണ ഞാനൊരു ഡെഡ് നഴ്‌സായാണ് വന്നത്. കൊള്ളൂലെന്നായിരുന്നു കരുതിയതെങ്കിലും എല്ലാവരില്‍ നിന്നും നല്ല കമന്റുകളാണ് കിട്ടിയത്. ഹാലോവീനും എന്റെ പിറന്നാളും അടുത്തടുത്താണ്. അതിന്റെ തയ്യാറെടുപ്പുകളും നടത്താനുണ്ടായിരുന്നു.
ഇത്തവണ ലെന്‍സാണ് ഹൈലൈറ്റ്. കഴിഞ്ഞ തവണ ബ്ലഡ് കളറൊക്കെ വെച്ച് പേടിപ്പെടുത്തുന്ന രൂപമായി മാറുകയായിരുന്നു ഞാന്‍. ഇഷാനി പറയുന്നു