മുംബൈ:ബോളിവുഡിന് മാത്രമല്ല മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് കജോൾ. ബോളിവുഡിലെ മുന്‍നിര നായികയായി തുടര്‍ന്ന കജോള്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വരികയും ചെയ്തു. ഇപ്പോഴിതാ ഒരു പരിപാടിയില്‍ നിന്നുള്ള കജോളിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എല്ലെ ഇന്ത്യ ബ്യൂട്ടി അവാര്‍ഡ്‌സില്‍ അതിഥിയായി കജോളും എത്തിയിരുന്നു. ഇതില്‍ നിന്നുള്ള കജോളിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
എന്നാല്‍ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളുമായി എത്തയിരിക്കുകയാണ്. പരിപാടിയില്‍ കജോള്‍ ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. കജോള്‍ ധരിച്ചിരുന്നത് ഡീപ്പ് വി നെക്കുള്ള ബോഡികോണ്‍ വസ്ത്രമായിരുന്നു . പക്ഷെ താരത്തിന്റെ വസ്ത്രധാരണ രീതി സോഷ്യല്‍ മീഡിയയ്ക്ക് ഇഷ്ടമായിട്ടില്ല. ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന വസ്ത്രം താരത്തിന് ഒട്ടും ചേരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതിനിടെ താരം ഗര്‍ഭിണിയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കതാരം ഗര്‍ഭിണിയല്ലെങ്കില്‍ ഉടനെ തന്നെ ഡിസൈനറെ മാറ്റണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജോളിനെതിരെ ബോഡി ഷെയ്മിംഗ് നടത്തുന്നവരുമുണ്ട്.