Saturday, December 7, 2024
spot_imgspot_imgspot_img
HomeCinemaCelebrity Newsഎന്നെ യുകെയിലെ പള്ളിയില്‍ നിന്നും ബാന്‍ ചെയ്തു.. അവിടെ പ്രസംഗം ബയോളജി ക്ലാസ് എടുക്കുന്നത് പോലെ...

എന്നെ യുകെയിലെ പള്ളിയില്‍ നിന്നും ബാന്‍ ചെയ്തു.. അവിടെ പ്രസംഗം ബയോളജി ക്ലാസ് എടുക്കുന്നത് പോലെ തോന്നി: നടി ലിന്റു റോണി

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ലിന്റു റോണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം റീൽ വീഡിയോകളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ലണ്ടനിൽ സ്ഥിരതാമസമാണ്. എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്.

ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റു. തന്നെ യുകെയിലെ പള്ളിയില്‍ നിന്നും ബാന്‍ ചെയ്തുവെന്ന് പറയുകയാണ് താരം.

ഞായാറാഴ്ച പള്ളിയിലെ ബ്രദറുടെ പ്രസംഗം ക്ലാസ് പോലെ നീണ്ടുപോയപ്പോള്‍ അതിനെതിരെ പ്രതികരിച്ചതാണ് ലിന്റുവിനെ പള്ളിയില്‍ നിന്നും ബാന്‍ ചെയ്യാന്‍ കാരണം എന്നും താരം പറയുന്നു. നടി തന്നെയാണ് ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്.

യുകെ ലസ്റ്ററിലുള്ള ഒരു ചര്‍ച്ചാണ് എന്നെ ബാന്‍ ചെയ്തത്. ഞാന്‍ ഞായറാഴ്ച പള്ളിയില്‍ പോകുന്നത് മുടക്കാറില്ല. അത് എന്നെ മമ്മി പഠിപ്പിച്ച ശീലമാണ്. എത്ര അവശതകളുണ്ടെങ്കിലും അത് ഞാന്‍ മുടക്കാറില്ല. അതിന്റെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ട് താനും. ഗസ്റ്റായി പല ചര്‍ച്ചുകളിലും ഞാന്‍ പോയിട്ടുണ്ട്. സര്‍വീസ് ചെയ്യാനും പോയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ഒരു പുതിയ ചര്‍ച്ചിലായിരുന്നു ഞാന്‍ പോയത്. ഞാന്‍ പള്ളിയില്‍ പോകുമ്പോള്‍ പാട്ടും പ്രസംഗവും വീഡിയോയായി എടുത്ത് പോസ്റ്റ് ചെയ്യാറുണ്ട്. അന്ന് അതില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഫേസ് അവോയിഡ് ചെയ്താണ് പോസ്റ്റ് ചെയ്യാറുള്ളത്. അങ്ങനെ രണ്ടാഴ്ച മുമ്പ് പള്ളിയില്‍ പോയപ്പോള്‍ ബ്രദര്‍ പ്രസംഗിച്ചപ്പോള്‍ അദ്ദേഹം ബയോളജി ക്ലാസ് എടുക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്.

അതിനാല്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് ക്ലാസ് എടുക്കുന്നത് കേള്‍ക്കാനല്ല പ്രസംഗം കേള്‍ക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞു. പിന്നീട് പുള്ളി നന്നായി പ്രസംഗിച്ചു. പുള്ളിയെ മാറ്റി നിര്‍ത്തി പറഞ്ഞാല്‍ മതിയായിരുന്നു പരസ്യമായി പറയേണ്ടിയിരുന്നില്ലെന്ന് പിന്നീട് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ നമ്പറെടുത്ത് അദ്ദേഹത്തെ വിളിച്ച് സോറി പറഞ്ഞു.
എന്നാൽ പിന്നീട് ആ ചര്‍ച്ച് അടുത്തയാഴ്ചയായപ്പോള്‍ എന്നെ ബാന്‍ ചെയ്തു. അത് അവര്‍ പള്ളിയില്‍ വിളിച്ച് പറഞ്ഞു. പരസ്യമായി അഭിപ്രായം പറഞ്ഞതുകൊണ്ടാണ് എന്നെ പള്ളി ബാന്‍ ചെയ്തതെങ്കില്‍ അതില്‍ എനിക്ക് കുഴപ്പമില്ല. തെറ്റ് ചെയ്തതിന് ബാന്‍ ചെയ്യുവാണെങ്കില്‍ എത്രയോ പള്ളികള്‍ എത്രയോ പേരെ ബാന്‍ ചെയ്യേണ്ടി വരുമായിരുന്നു ളിന്റിന് പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments