മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.Instagram friend from malappuram came to mannar
മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്ബ് തോട്ടശ്ശേരി വീട്ടില്‍ മുഹമ്മദ് ഇർഫാൻ (20) ആണ് പിടിയിലായത്. ചെന്നിത്തല സ്വദേശിയായ പെണ്‍കുട്ടിയുടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകർ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്ത് വന്നത്. തുടർന്ന് അധ്യാപകർ മാന്നാർ പൊലിസില്‍ പരാതി നല്‍കി. ഇതോടെ മലപ്പുറത്തു നിന്ന് മുഹമ്മദ് ഇർഫാൻ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഇർഫാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.