Tuesday, July 8, 2025
spot_imgspot_img
HomeNewsInternationalരാജ്യത്തെ പണപ്പെരുപ്പം 2.2 ശതമാനത്തേക്ക് ഉയർന്നു

രാജ്യത്തെ പണപ്പെരുപ്പം 2.2 ശതമാനത്തേക്ക് ഉയർന്നു

ലണ്ടൻ : ബ്രിട്ടൻ്റെ വാർഷിക പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസം 2.2 ശതമാനമായി ഉയർന്നിരുന്നു. ഡിസംബറിന് ശേഷമുള്ള ആദ്യ വർധനയാണിത്. കുറഞ്ഞ ഊർജ്ജ വില കാരണം 2023 ജൂലൈയിലെ 0.4 ശതമാനം പ്രതിമാസ ഇടിവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വളർച്ച.

ഉപഭോക്തൃ വില സൂചിക ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് 2.75 ശതമാനമായി ഉയരുമെന്നും പിന്നീട് തിരിച്ചുവരുമെന്നും സെൻട്രൽ ബാങ്ക് പ്രവചിക്കുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ പുറത്തുവിട്ടതിന് ശേഷം ജീവിതച്ചെലവ് പ്രതിസന്ധിക്കുള്ള സർക്കാരിൻ്റെ അടിസ്ഥാനരേഖ വീണ്ടും ഉയർന്നു.

പണപ്പെരുപ്പ നിരക്ക് 2 ശതമാനമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ടും വിപണിയുടെ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നു. അതിനിടെ, യുകെയിലെ ദരിദ്ര കുടുംബങ്ങൾ ഉയർന്ന ഭക്ഷണ വില വർദ്ധനവ് നേരിടുന്നുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസിൻ്റെ റിപ്പോർട്ടും കണ്ടെത്തി.

2021-2023 ലെ ജീവിതച്ചെലവ് പ്രതിസന്ധിയിൽ, ദരിദ്ര കുടുംബങ്ങളെ സമ്പന്നരെ അപേക്ഷിച്ച് വിലക്കയറ്റം കൂടുതൽ ബാധിച്ചു.

അതേസമയം, ഇതിനിടെ പ്രവചനങ്ങള്‍ അസ്ഥാനത്താക്കി യുകെ തൊഴില്‍ വിപണി ദുര്‍ബലമാകുന്നതിന് പകരം തൊഴിലില്ലായ്മ കുറച്ചതായി ഔദ്യോഗിക കണക്കുകള്‍. പണപ്പെരുപ്പത്തേക്കാൾ വേഗത്തിൽ ശമ്പളം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനനുസരിച്ച് പൗണ്ടിൻ്റെ മൂല്യവും ഉയർന്നു. ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് അപ്രതീക്ഷിതമായി 4.2 ശതമാനമായി കുറഞ്ഞു.

നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവന്നതിന് ശേഷം, തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി കണ്ടെത്തി. ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ ബോണസ് ഒഴികെയുള്ള ശമ്പള വളർച്ചാ നിരക്ക് വാർഷികാടിസ്ഥാനത്തിൽ 5.4% ആയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ 5.7 ശതമാനത്തേക്കാൾ കുറവാണിത്.

നാണയപ്പെരുപ്പത്തിന് അനുസരിച്ച് വേതനം 1.6 ശതമാനം ഉയർന്നു. ഇത് തീർച്ചയായും ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും. തൊഴിലവസരങ്ങളുടെ എണ്ണവും കുറഞ്ഞുവരികയാണ്. തൊഴിൽ വിപണി പാൻഡെമിക്കിന് മുമ്പുള്ള തലത്തിലേക്ക് അടുക്കുന്നുവെന്ന് വ്യക്തമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments