നമ്മൾ എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും ഇന്ത്യയിൽ പലരും അസുഖം വന്നാൽ ചികിത്സിക്കുന്നതിന് പകരം മന്ത്രവാദികളുടെ അടുത്തും മറ്റും പോകുന്ന അവസ്ഥയുണ്ട്. അതിന് ഏറ്റവും അധികം ഇരകളാകുന്നതാകട്ടെ സ്ത്രീകളും കുട്ടികളും ആയിരിക്കും. ഇപ്പോഴിതാ അത്തരത്തിലൊരുവാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും വരുന്നത്.infant boy hot iron rod to cure pneumonia case file
ന്യൂമോണിയ ‘ചികിത്സയ്ക്കായി’ ഒന്നര മാസം പ്രായമുള്ള കുട്ടിയുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് 40 തവണയിലധികം പൊള്ളിച്ചു. ഗ്രാമത്തിൽ പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം നടത്തിയത്.
ഇവരെ കൂടാതെ കുട്ടിയുടെ മാതാവ് ബെല്‍വതി ബൈഗ, മുത്തച്ഛന്‍ രജനി ബൈഗ, എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. നവംബര്‍ 4 ന് മധ്യപ്രദേശിലെ ഷാഹ്‌ദോളിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
കുട്ടിയുടെ കഴുത്തിലും വയറ്റിലും അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 പരിക്കുകളുണ്ട് എന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ തന്നെയാണ് പറഞ്ഞത്.
കുട്ടികൾക്ക് അസുഖം വരുമ്പോഴും മറ്റും സാധാരണ ആളുകൾ ഈ സ്ത്രീയുടെ അടുത്ത് എത്തിക്കാറുണ്ട്. അങ്ങനെ തന്നെയാണ് കുട്ടിയുടെ മാതാപിതാക്കളും കുഞ്ഞിനെ അവിടെ എത്തിച്ചത്. ന്യൂമോണിയ മാറ്റാൻ എന്നും പറഞ്ഞ് കുട്ടിയെ സ്ത്രീ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു.
പിന്നാലെ, കുട്ടി വളരെ ഗുരുതരമായ അവസ്ഥയിലെത്തി. കുട്ടിയെ ഉപദ്രവിച്ച ബൂട്ടി ബായ് ബൈഗ, കുട്ടിയുടെ അമ്മ ബെൽവതി ബൈഗ, മുത്തച്ഛൻ രജനി ബൈഗ എന്നിവർക്കെതിരെ ഐപിസി പ്രകാരവും ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഷാഹ്‌ദോലിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.