ആലപ്പുഴ: ചേർത്തല സ്വദേശിനി ഇന്ദുവിൻ്റെ മരണം തുമ്പച്ചെടി തോരൻ കഴിച്ചതല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്ദുവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ ഏറെയായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും രാസപരിശോധനാ ഫലത്തിനും ശേഷം കൂടുതൽ സ്ഥിരീകരണം ലഭിക്കുമെന്ന് ചേർത്തല പോലീസ് പറഞ്ഞു.
ചേർത്തല എക്സ്റേ ജംഗ്ഷൻ സമീപം ദേവി നിവാസിൽ ജെ.നാരായണൻ്റെ ഭാര്യ. ഇന്ദു (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തുമ്പ ചെടി ഉപയോഗിച്ച് തയ്യാറാക്കിയ തോരൻ കഴിച്ചതിനെ തുടർന്ന് വയ്യാതയാകുകയും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരിച്ചു.