അടുത്ത ജന്മം പുരുഷനാകുകയാണെങ്കില്‍ മുസ്ലീം പുരുഷനായാല്‍ മതിയെന്ന് എഴുത്തുകാരി ഇന്ദുമേനോൻ. ഒരു ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. indu menon about boys who live with privilege
തൻ്റെ കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന ലിംഗ വേർതിരിവ് കാരണം അമ്മയോട് താൻ പട പൊരുതിയിട്ടുണ്ടെന്നും ഇന്ദു മേനോൻ പറഞ്ഞു. അമ്മ എൻ്റെ സഹോദരന് അതായത് അമ്മയുടെ മകന് പ്രത്യേക അവകാശങ്ങൾ കൽപ്പിച്ചു കൊടുക്കുന്ന ആളായിരുന്നു.
ഇതു തനിക്ക് ഇഷ്ടമില്ലായിരുന്നു എന്നും ഇതിനെതിരെ പലതവണ താൻ ശബ്ദമുയർത്തിയിട്ടുണ്ട് എന്ന് ഇന്ദു മേനോൻ വ്യക്തമാക്കി.
എന്നാ ലൂക്കാ…. മാളൂട്ടി ഹെയർ സ്റ്റൈലിൽ ഹണി റോസ്: ചുമ്മാതാണോ ഉൽഘാടന വേദികളിൽ ആരാധകർ നിറഞ്ഞൊഴുകുന്നത്
‘ഞാൻ എന്റെ മോനെക്കൊണ്ട് എച്ചില്‍ പാത്രങ്ങള്‍ കഴുകിക്കില്ലെന്ന് എന്റെ അമ്മ രാവിലെ എന്നോട് പ്രസ്താവിക്കുമ്ബോള്‍, ഓഹോ അപ്പോള്‍ ഞാൻ കഴുകുമെന്ന് വിചാരിക്കുന്നുണ്ടോയെന്നൊരു വീര്‍ എന്റെയകത്ത് ഉണ്ടായിരുന്നു.
എന്റെ ഡ്യൂട്ടി ഞാൻ വളരെ കൃത്യമായി ചെയ്തിരുന്നു. വീടിന്റെ ഉമ്മറം ഞാൻ പകുതി വരയ്ക്കും. ആ പകുതി മാത്രം അടിച്ചുവാരും, പകുതി മാത്രം തുടക്കും. മുഴുവനായി ചെയ്തൂടേയെന്ന് അമ്മ ചോദിക്കും.ബാക്കി പകുതി അമ്മയോ മകനോ ചെയ്യട്ടെ.
ഞാൻ എപ്പോഴും പറയും എനിക്ക് ഈ ആണ്‍കുട്ടികളോട് തീരെ ഇഷ്ടമില്ല. പുരുഷനാണെന്ന ഒറ്റക്കാരണം കൊണ്ട് പ്രിവിലേജുമായി ജനിക്കുന്ന തെണ്ടികളാണ് ഇവര്‍. ഞാൻ എൻ്റെ മോനോട് എപ്പോഴും പറയുമായിരുന്നു, ഈ വീട്ടിൽ നിനക്ക് പ്രത്യേക അവകാശങ്ങളൊന്നും ഇല്ല എന്ന്.
ഒരു ആൺകുട്ടിയായി ജനിച്ചത് നിന്റെ കഷ്ടകാലമാണെന്ന്. ആൺകുട്ടികളോട് എനിക്ക് സ്പർദ്ധ തന്നെയുണ്ടായിരുന്നുവെന്നും ഇന്ദു മേനോൻ പറയുന്നു.
പുരുഷൻ എന്ന് പറഞ്ഞാൽ രണ്ട് രീതിയിൽ മാത്രമേ നല്ലവരുള്ളു എന്ന് താൻ പറയാറുണ്ടായിരുന്നു എന്നും ഇന്ദ മേനോൻ വ്യക്തമാക്കുന്നു. അച്ഛനും കാമുകനും. അച്ഛൻ എന്ന് പറയുന്നത് വളരെ നല്ലതാണ്.
എക്‌സെപ്ഷൻസ് ഉണ്ടാകാം. പൊതുവെ അച്ഛൻ എന്ന രൂപം അലിവ്, കനിവ്, സ്‌നേഹം എന്നിങ്ങനെയുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അവർക്ക് അവനവൻ്റെ മോൾ എന്ന ചിന്തയുണ്ട്. മറ്റൊന്ന് കാമുകനാണ്. കാമുകനും നല്ലതാണ്. ടോക്സിക്കായ റിലേഷൻഷിപ്പുകളെക്കുറിച്ചല്ല താൻ പറയുന്നതൊന്നും ഇന്ദു മേനോൻ കൂട്ടിച്ചേർത്തു.
എന്നാൽ സ്നേഹനിധികളായ കാമുകന്മാർ ഭർത്താവായി മാറിയാൽ അല്ലെങ്കിൽ മകനായാൽ, സഹോദരനായാൽ കുഴപ്പം പിടിച്ച ജീവികൾ ആകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്ക് അഡ്രസ് ചെയ്യാവുന്ന ബെറ്റർ ഫോം അച്ഛനും കാമുകനുമാണെന്നാണ് താൻ മനസ്സിലാക്കുന്നത് എന്നും ഇന്ദു മേനോൻ വ്യക്തമാക്കുന്നു. അതേസമയം കാമുകനെ പോലെ പെരുമാറുന്ന ഭർത്താക്കന്മാർ ഉണ്ടായിരിക്കാം. അങ്ങനെയില്ലെന്ന് താഅങ്ങനെൻ പറയുന്നില്ല. ഇതെല്ലാം തൻ്റെ അഭിപ്രായങ്ങളാണെന്നും ഇന്ദു മേനോൻ വ്യക്തമാക്കുന്നുണ്ട്.
തനിക്കൊരു മകനാണ് ജനിക്കുന്നതെന്നറിഞ്ഞപ്പോൾ താൻ വളരെയധികം ദുഃഖിച്ചുവെന്നും ഇന്ദു മേനോൻ വെളിപ്പെടുത്തുന്നുണ്ട്. കാരണം എനിക്ക് ചെറിയ ആൺകുട്ടികളെ ഇഷ്ടമില്ല. അവർ അനുഭവിക്കുന്ന പ്രിവിലേജാണ് ആ ഇഷ്ടമില്ലായ്മയ്ക്ക് കാരണമെന്നും ഇന്ദുമേനോൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അടുത്ത ജന്മം ഒരുപക്ഷേ ഒരു പുരുഷനായി ജനിക്കുകയാണെങ്കിൽ മുസ്ലിം പുരുഷനായി ജനിക്കാൻ കഴിയണമെന്നും ഇന്ദു മേനോൻ അഭിപ്രായപ്പെട്ടു. മറ്റു സമുദായങ്ങളിലെ പുരുഷന്മാരെക്കാൾ കൂടുതൽ സ്വതന്ത്രനാണ് മുസ്ലിം സമുദായങ്ങളിലെ പുരുഷന്മാരെന്നും അവർ വ്യക്തമാക്കി.