Monday, March 17, 2025
spot_imgspot_img
HomeNewsബ്രിട്ടനിൽ കാറിന്റെ ഡിക്കിയിൽ 24കാരിയുടെ മൃതദേഹം ; ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ

ബ്രിട്ടനിൽ കാറിന്റെ ഡിക്കിയിൽ 24കാരിയുടെ മൃതദേഹം ; ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ

ലണ്ടൻ: ബ്രിട്ടനിൽ കാറിന്റെ ഡിക്കിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ ശക്തമാക്കി.

ബ്രിട്ടനിലെ നോർത്താംപ്ടണ്‍ഷെയറില്‍ ഹർഷിത ബ്രെല്ല (24) ആണ് കൊല്ലപ്പെട്ടത് സംഭവത്തില്‍ ഇന്ത്യൻ വംശജനായ ഭർത്താവ് പങ്കജ് ലാംബയെ പൊലീസ് തേടുന്നത്. ഈസ്റ്റ് ലണ്ടനില്‍ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ മാസം തുടക്കത്തില്‍ ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് പോലീസ് പറയുന്നത്. നോർത്താംപ്ടണ്‍ഷെയറില്‍നിന്ന് ഇയാള്‍ കാറില്‍ മൃതദേഹം ഇല്‍ഫോഡിലെത്തിച്ചു.

അതേസമയം ലാംബ ഇപ്പോള്‍ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അറുപതിലേറെ ഡിറ്റക്ടീവുമാർ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പോലീസ് പറഞ്ഞു.

അതേസമയം ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു പറഞ്ഞ് ബുധനാഴ്ച പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇല്‍ഫോഡില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments