കോട്ടയം :2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ നൽകി തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറിയപ്പോഴും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട് മുഖം നഷ്ടമായി കോട്ടയത്ത് കോൺഗ്രസ്.In the local by-elections, the UDF lost one seat in Kottayam
തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിലെ കേരള കോൺഗ്രസ് എമ്മിന് അട്ടിമറിജയമാണ് ഉണ്ടായത്. ടി.ഡി.മാത്യു(ജോയി) തോട്ടനാനി(കേരള കോൺഗ്രസ് എം)യാണ് വിജയി ച്ചത്. യു.ഡി.എഫ്. കോട്ടയായിരുന്ന വാർഡിൽ 214വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം. ജോൺ ജോർജിനെ(കോൺ.) യാണ് പരാജയപ്പെടുത്തിയത്.
പാർലമെൻറ് തിരഞ്ഞെടുപ്പിലും പാലക്കാടും യുഡിഎഫ് വമ്പൻ വിജയങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിലും കുതിച്ചത് പാർട്ടി കേന്ദ്രങ്ങളെ ആഹ്ളാദിപ്പിച്ചിരിക്കുകയാണ്.
എന്നാൽ അതിനിടയിൽ യുഡിഎഫിന്റെ തട്ടകമായ കോട്ടയത്ത് ഒരു സീറ്റ് നഷ്ടപ്പെട്ടത് പാർട്ടിക്ക് ആഘാതമായി. കേരള കോൺഗ്രസ് എം ഇടതുമുന്നണി ഘടകകക്ഷിയായ ശേഷം കോട്ടയത്ത് നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലെയും വിജയ പരാജയങ്ങൾ ഇരുമുന്നണികൾക്കും നിർണായകമാണ്. പ്രത്യേകിച്ചും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലം തിരിച്ചുപിടിക്കാനായി യുഡിഎഫ് ശ്രമിക്കുമ്പോൾ.ഉണ്ടായ തിരിച്ചടി.
ഏറ്റുമാനൂർ മണ്ഡലത്തിൽ ഉൾപ്പെട്ട അതിരമ്പുഴ പഞ്ചായത്തിലെ കോൺഗ്രസ് തട്ടകത്തിലാണ് പാർട്ടിക്ക് കാലിടറിയത്.
പാർട്ടി ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ ആയിരിക്കുകയാണ്.ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സര മോഹവുമായി ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ പേര് സ്വന്തംഗ്രൂപ്പുകാർ സജീവമായി പ്രചരിപ്പിക്കവേ സംഭവിച്ച പരാജയം സുരേഷിന് വ്യക്തിപരമായ തിരിച്ചടി കൂടിയാണ്’.
കോൺഗ്രസിന്റെ കരുത്തുറ്റ കോട്ടയിൽ എങ്ങനെ പരാജയം സംഭവിച്ചു എന്ന് പാർട്ടി നേതൃത്വം അത്ഭുതപ്പെടുകയാണ്. ജില്ലാ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് വേളയിൽ ഉണ്ടായ നോട്ടക്കുറവാണ് പരാജയ കാരണമെന്ന ആരോപണം ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്.
കേരള കോൺഗ്രസ് എം ജില്ലയിൽ കരുത്ത് തെളിയിക്കാൻ കിണഞ്ഞു പരിശ്രമിക്കവേ പാർട്ടി ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പിന് വേണ്ട ഗൗരവം കൊടുത്തില്ലെന്നാണ് ഒരു പരാതി.
സ്ഥാനത്ത് 31 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 വാർഡുകളിൽ വിജയിച്ച് യുഡിഎഫ് മുന്നിലെത്തിയിരുന്നു. കോട്ടയത്ത് രണ്ട് സിറ്റിംഗ് സീറ്റുകളിൽ ഈരാറ്റുപേട്ട മുസ്ലിംലീഗിന്റെ പച്ചയിൽ യുഡിഎഫ് നിലനിർത്തി.പക്ഷേ അതിരമ്പുഴ നഷ്ടമായി