Monday, March 17, 2025
spot_imgspot_img
HomeNewsമാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണ ചടങ്ങിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണ ചടങ്ങിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

കോട്ടയം: ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിനും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദി പ്രകാശനത്തിനും പതിനായിരത്തോളം പേർക്കുള്ള വേദി മെത്രാപ്പോലീത്തൻ പള്ളിയങ്കണത്തിൽ പൂർത്തിയായി. In the final stages of preparations for the ordination ceremony of Mar Thomas Tharayil

സ്വാഗത കമാനങ്ങളാലും കൊടിതോരണങ്ങളാലും നഗരം കമനീയമായി. 1001 പേരടങ്ങിയ വോളൻ്റിയേഴ്‌സ് ടീമാണ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്. ഇനിയുള്ള ദിനങ്ങൾ പ്രാർത്ഥനയ്ക്കായി അതിരുപത പ്രഖ്യാപിച്ചിരിക്കുകയാണ്.

30ന് രാവിലെ 10 മുതൽ നാലുവരെ പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഉപവാസത്തോടെ അഖണ്ഡ ജപമാല പ്രാർത്ഥന സംഘടിപ്പിച്ചിട്ടുണ്ട്. സ്വാഗത സംഘാംഗങ്ങൾ, വോളൻ്റിയേഴ്‌സ്, സംഘടന, കൂട്ടായ്‌മ പ്രതിനിധികൾ, പാസ്റ്ററൽ കൗൺസിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് അതിരൂപത ബൈബിൾ അപ്പസ്‌തോലേറ്റ് ഡയറക്ടറും കൺവീനറുമായ ഫാ. ജോർജ് മാന്തുരുത്തിൽ അറിയിച്ചു. പരിപാടികളുടെ ഒരുക്കങ്ങളുടെ മുന്നോടിയായി കത്തീഡ്രൽ പള്ളിയങ്കണത്തിൽ ഒരുക്കപ്രാർത്ഥന നേതൃ കൺവെൻഷൻ നടത്തിയിരിന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments