കൊച്ചി: എറണാകുളത്ത് അലൻ വാക്കറുടെ ഡിജെ പാർട്ടിക്കിടെ കൂട്ട മൊബൈൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ദില്ലിയിലേക്ക്. മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ദില്ലിയിലേക്ക് പോയി അന്വേഷിക്കുക. ഇന്ന് വൈകിട്ട് അന്വേഷണ സംഘം ദില്ലിക്ക് പോകും.In the case of mass theft of mobile phones during a DJ party, the investigation has gone to Delhi
ബെംഗളൂരുവിലെ പരിപാടിക്കിടയിലും മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. ഇത് അറിയാൻ പൊലീസിൻ്റെ പ്രത്യേക സംഘം ബെംഗളൂരുവിലേക്കും പോകും. കൊച്ചിയിലെ പരിപാടിയിൽ മൊബൈലുകൾ മോഷ്ടിച്ച ശേഷം മോഷണ സംഘം വിമാനത്തിലും രണ്ടാം സംഘം ട്രെയിനിലും കേരളം വിട്ടെന്നാണ് നിഗമനം.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസ്‌ലം ഖാൻ്റെ നേതൃത്വത്തിലുള്ള മോഷണ സംഘത്തിൻ്റെ പ്രവർത്തനത്തിന് സമാനമായ പ്രവർത്തന രീതിയെന്നാണ് വിലയിരുത്തൽ.