Wednesday, April 30, 2025
spot_imgspot_img
HomeNewsKerala Newsശബരിമലയിൽ  മണ്ഡലകാലത്തിന് തുടക്കംക്കുറിച്ച് നട തുറന്നു ; വൻ  ഭക്തജനക്കൂട്ടം

ശബരിമലയിൽ  മണ്ഡലകാലത്തിന് തുടക്കംക്കുറിച്ച് നട തുറന്നു ; വൻ  ഭക്തജനക്കൂട്ടം

പത്തനംതിട്ട : ശബരിമലയിൽ  മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരാണ്  വൈകുന്നേരം 4.50ന് നട തുറന്നത്.

In Sabarimala, the beginning of Mandala period was opened huge crowd of devotees rushed.

വൻ ഭക്തജന തിരക്കാണ് നട തുറന്ന ദിനം സന്നിധാനത്ത് ഉണ്ടായിരുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യ കാർമികത്വതയിലാണ്  ചടങ്ങ് നിർവഹിച്ചത്. മേൽശാന്തിയായ  ജയരാമൻ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണത്തെത്തുടർന്ന്  മല ഇറങ്ങിയ സാഹചര്യത്തിൽ കീഴ്ശാന്തിയാണ് ആഴിയിൽ അഗ്നി പകർന്നത്. പതിനെട്ടാം പടിക്ക് താഴെയാണ്  ശബരിമല മാളികപ്പുറം മേൽശാന്തിമാരെ  സ്വീകരിക്കുന്നത്. ഇരുമുടിക്കെട്ടേന്തി നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷും നിയുക്ത മാളികപ്പുറം ശാന്തി പി ജി മുരളിയും പതിനെട്ടാംപടി കയറി തൊഴുതത്തിനു ശേഷം സ്ഥാനമേറ്റെടുത്തു.

ശബരിമല മാളികപ്പുറം ക്ഷേത്രനട വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരായിരിക്കും തുറക്കുക.തങ്ക ചാർത്തിയുള്ള ദീപാരാധന ഡിസംബർ 26നും  മണ്ഡല പൂജ 27നും ഉണ്ടാകും. ഹരിവരാസനം പാടി 27ന് രാത്രി അടക്കുന്ന നട 30ന് വൈകുന്നേരം മകരവിളക്ക് ഉത്സവത്തിനായി തുറക്കും.മകരവിളക്ക് 2024 ജനുവരി 15 നാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments