Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsകാപ്പ ഇനി ക്രിമിനലുകളായ പുരുഷന്മാർക്ക് മാത്രം സ്വന്തമല്ല!.കോട്ടയത്ത് ആദൃമായി ഒരു വനിത കുറ്റവാളിയെ കാപ്പയടിച്ച് ജില്ലക്ക് പുറത്താക്കി

കാപ്പ ഇനി ക്രിമിനലുകളായ പുരുഷന്മാർക്ക് മാത്രം സ്വന്തമല്ല!.കോട്ടയത്ത് ആദൃമായി ഒരു വനിത കുറ്റവാളിയെ കാപ്പയടിച്ച് ജില്ലക്ക് പുറത്താക്കി

കോട്ടയം: കാപ്പ ഇനി ക്രിമിനലുകളായ പുരുഷന്മാർക്ക് മാത്രം സ്വന്തമല്ല.കോട്ടയത്ത് ആദൃമായി ഒരു ക്രിമിനൽ വനിതയെ കാപ്പയടിച്ച് ജില്ലക്ക് പുറത്താക്കി.

തലയോലപ്പറമ്പ് ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കർ (36) എന്ന വനിതയെയെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ക്ക് തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ ആളുകൾക്ക് വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments