പൂനെ: താൻ കിടന്നുറങ്ങിയ സോഫയ്ക്കുള്ളിൽ കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി ഉണ്ടായിരുന്നുവെന്ന ഞെട്ടലിൽ ഭർത്താവ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.In a shocking incident, a man in Pune discovered the body of his missing wife stuffed inside the very sofa he had been sleeping on.
ക്യാബ് ഡ്രൈവറായ ഉമേഷിന്റെ ഭാര്യ സ്വപ്നാലി ഉമേഷ് പവാർ(24)ആണ് മരിച്ചത്. യുവതിയെ രണ്ടു ദിവസം മുമ്ബാണ് കാണാതായത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സോഫയ്‌ക്കുള്ളിലെ സ്റ്റോറേജ് സ്പെയ്സില്‍ മൃതദേഹം ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ കേസെടുത്ത ഫുർസുങ്കി പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ഉമേഷ് നവംബർ 7 നാണ് അവസാനമായി ഭാര്യയുമായി ഫോണില്‍ സംസാരിച്ചത്. ഇതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ജോലിക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഭാര്യയെ കാണാനില്ലെന്ന് മനസിലായി. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഉമേഷ് പലയിടങ്ങളിലും സ്വപ്നാലിയെ തിരഞ്ഞുനടന്നെങ്കിലും കണ്ടെത്താനായില്ല .
അതിനിടെ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ സോഫയ്‌ക്കുള്ളിലെ സ്റ്റോറേജ് സ്പെയ്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ കേസെടുത്ത ഫുർസുങ്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സ്വപ്നാലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിയതായി പൊലീസ് പറഞ്ഞു. ദമ്ബതികളുടെ വീട്ടില്‍ സ്ഥിരമായി വരുന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.