കോഴിക്കോട്: ബാലുശ്ശേരിയിൽ വിദ്യാർത്ഥിനിക്കും ബന്ധുവായ യുവാവിനും സദാചാരണ ആക്രമണം .ബ്രാഞ്ച് സെക്രട്ടറി ആയ പി എം രതീഷിനും ബാക്കിയുള്ള ഏഴ് പേർക്കെതിരെയും ആണ് കേസ്.
പ്ലസ് വൺ വിദ്യാർത്ഥിയും ബന്ധുവുമാണ് പരാതി നൽകിയത്. ഇന്നലെ സ്‌കൂൾ വിട്ട ശേഷം പെൺകുട്ടി സഹപാഠികൾക്കൊപ്പം പോകവേ ബന്ധുവായ യുവാവിനെ കണ്ട് സംസാരിച്ചുവെന്നും ശേഷം രതീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്നും രക്ഷിക്കാനെത്തിയ ബന്ധുവിനെ നിരവധിപേർ ചേർന്ന് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.
ശേഷം യുവാവിനെ കൈ പുറകിൽ കെട്ടി അധിക്രൂരമായി വടികൊണ്ട് തലയ്ക്കും കഴുത്തിനു പുറകിലായി അടിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരുക്കേറ്റ യുവാവിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രതീഷ് ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നും പോലീസ് അവർക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുകയാണെന്നും അന്വേഷണ ഓഫീസർ അറിയിച്ചു