Saturday, January 25, 2025
spot_imgspot_img
HomeNewsഇടുക്കി ജില്ല സെൻട്രൽ സ്കൂൾ കായിക മേള നടത്തി.

ഇടുക്കി ജില്ല സെൻട്രൽ സ്കൂൾ കായിക മേള നടത്തി.

കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ നാലാമത് സംസ്ഥാന കായികമേളയിലേക്കുള്ള ഇടുക്കി ജില്ലാതല മത്സരം നെടുംകണ്ടം സിൻതെറ്റിക് സ്റ്റേഡിയത്തിൽ ഡിസംബർ 14 ആം തിയ്യതി നടന്നു .

മത്സരത്തിൽ ജില്ലയിലെ സിബിഎസ്ഇ ഐസിഎസ്ഇ കേന്ദ്രീയ വിദ്യാലയ നവോദയ വിദ്യാലയങ്ങളിൽ നിന്നായി ഇരുപതിൽ അധികം സ്കൂളുകൾ പങ്കെടുത്തു.
ഇടുക്കി ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു.

ഫ്ലാഗ് ഹോയിസ്റ്റിങ്ങിനു ശേഷം ദീപശിഖ കുട്ടികൾക്ക് കൈമാറി. തുടർന്ന് സ്കൂളുകൾ തിരിച്ചു നടന്ന മാർച്ച് പാസ്ററ് വളരെ ഹൃദ്യമായിരുന്നു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രേമി ലാലിച്ചൻ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ശ്രീ സുനിൽ ആശംസകൾ നേർന്നു സംസാരിച്ചു ഡിസ്ട്രിക്ട് സ്പോർട്സ് ഓഫീസർ ശ്രീമതി ദീപ്തി മരിയ ജോസ് കായിക മത്സരങ്ങളുടെ നടത്തിപ്പിന് മേൽനോട്ടം നിർവഹിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ ബിരുദ വിദ്യാർത്ഥികൾ ഒഫീഷ്യൽസ് ആയി പ്രവർത്തിച്ചു.

നെടുംകണ്ടം ഹോളിക്രോസ് സ്കൂളിലെ പ്രിൻസിപ്പാൾ സിസ്റ്റർ ജസ്റ്റിന ഉൾപ്പെടെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും, അധ്യാപകരും പൂർണ്ണ പിന്തുണയുമായി മീറ്റിൽ ഉടനീളം പങ്കെടുത്തു. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ Dr. Fr. രാജേഷ് ജോർജ് സി എം ഐ ( കൺവീനർ ഇടുക്കി സ്പോർട്സ് മീറ്റ് ), കുമാരമംഗലം ദ വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ശ്രീ അനിൽ കുമാർ എം (കോ കൺവീനർ ഇടുക്കി ) എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചത്.

സ്കൂളുകളുടെ നാലാമത് സംസ്ഥാന കായികമേള, സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഉടനെ തന്നെ എറണാകുളത്ത് നടക്കും. ജില്ലാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരുത്തമാക്കിയവർക്ക് സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. സ്പോർട്സ് കൗൺസിൽ നേരിട്ട് നൽകുന്ന സർട്ടിഫിക്കറ്റ് കുട്ടികൾക്ക് ഉപരിപഠനത്തിന് ഏറെ സഹായകമാകും എന്ന് സ്പോർട്സ് കൗൺസിൽ അറിയിച്ചു.
സംസ്ഥാനത്തെ അംഗീകൃത സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ കൗൺസിൽ സിബിഎസ്ഇ സ്കൂൾ കേരളയുടെ സഹകരണത്തോടെയാണ് മീറ്റ് സംഘടിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments