Wednesday, April 30, 2025
spot_imgspot_img
HomeNewsഇന്ത്യ തിരിച്ചടിയ്ക്കുന്നു, ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

ഇന്ത്യ തിരിച്ചടിയ്ക്കുന്നു, ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായത്. icc cricket world cup LIVE UPDATE

ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്‌ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്.

15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെ ബുമ്ര വിക്കറ്റിനു മുന്നിൽ കുടുക്കി. 9 ഓവറിൽ 3ന് 51 എന്ന നിലയിലാണ് ഓസ്ട്രേലിയ. ട്രാവിസ് ബെഡും മാർനസ് ലബുഷെയ്നുമാണ് ക്രീസിൽ.

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ.രാഹുലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments