Friday, April 25, 2025
spot_imgspot_img
HomeNewsകോലിയ്ക്കും രാഹുലിനും അര്‍ധസെഞ്ചുറി : ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം

കോലിയ്ക്കും രാഹുലിനും അര്‍ധസെഞ്ചുറി : ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. വിരാട് കോലിയും കെ.എൽ.രാഹുലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി കണ്ടെത്തി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. icc cricket world cup 2023 india vs australia icc cricket world cup final

ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതോടെ റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഓള്‍ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി.

66 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വിരാട് കോഹ്ലി (54), രോഹിത്ത് ശർമ്മ (47), സൂര്യകുമാർ യാദവ് (18) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ശുഭ്മൻ ഗിൽ (4), ശ്രേയസ് അയ്യർ (4), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സ്ലോ പിച്ചിൽ ടോസ് നേടി ആദ്യം ഫീൽഡിങ്ങ് തിരഞ്ഞെടുത്ത കമ്മിൻസ് അക്ഷരാർത്ഥത്തിൽ, രോഹിത്ത് ശർമ്മയുടെ പ്ലാനുകളെല്ലാം തകർക്കുകയായിരുന്നു. കണിശതയോടെ പന്തെറിഞ്ഞ ഓസീസ് ബൌളർമാരും, ഉത്തരവാദിത്തത്തോടെ ഫീൽഡ് ചെയ്ത അവരുടെ ഫീൽഡർമാരും ഇന്ത്യയുടെ റൺവേട്ട അങ്ങേയറ്റം ദുഷ്ക്കരമാക്കി മാറ്റി.

31 പന്തിൽ 47 റൺസെടുത്ത രോഹിത്ത് ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. നേരത്തെ ശുഭ്മൻ ഗില്ലിനെ (4) മിച്ചെൽ സ്റ്റാർക്ക് മടക്കി. ആദം സാമ്പയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് ഇന്ത്യൻ യുവ ഓപ്പണർ മടങ്ങിയത്.

മിച്ചെൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ കരുതലോടെ തുടങ്ങിയ രോഹിത്ത് രണ്ടാം ഓവറിൽ തകർത്തടിക്കാൻ തുടങ്ങി. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ശുഭ്മൻ ഗില്ലിന്റെ എഡ്ജ് ഫസ്റ്റ് സ്ലിപ്പിൽ പാറ്റ് കമ്മിൻസിന് ക്യാച്ചെടുക്കാനായില്ല.

അതേസമയം, വിരാട് കോഹ്ലി മികച്ച ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. മിച്ചെൽ സ്റ്റാർക്ക് എറിഞ്ഞ ഏഴാം ഓവറിൽ തുടരെ മൂന്ന് ബൌണ്ടറികൾ പായിച്ച് കോഹ്ലി തന്റെ വരവറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments