അഹമ്മദാബാദ് : മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ഓസ്ട്രേലിയ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. icc cricket world cup 2023 australia won
ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം 43 ഓവറില്‍ ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയുടെയും മാര്‍നസ് ലബൂഷെയ്ന്‍റെ അര്‍ധ സെഞ്ചുറിയുടെയും പിൻവലത്തില്‍ മറികടന്നു.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസിസ് ക്യാപ്റ്റന്‍റെ തീരുമാനത്തെ ശരിവയ്ക്കുന്ന രീതിയില്‍ പന്തെറിഞ്ഞ ഓസിസ് ബൗളര്‍മാര്‍ ഇന്ത്യയെ 240 റണ്‍സിലൊതുക്കി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാര്‍നസ് ലബൂഷെയ്ൻ ട്രാവിസ് ഹെഡ് സംഖ്യം ഓസിസിന് വിജയം സമ്മാനിക്കുകയായിരുന്നു.അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലിയും(54) രാഹുലും (66) സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാൻമാര്‍ക്ക് ഓസീസ് പേസ് ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞില്ല.
ഓസ്ട്രേലിയായ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ഹെസല്‍വുഡും നായകൻ പാറ്റ് കമ്മിൻസ് രണ്ടും സാംബയും മാക്സവല്ലും ഒരോ വിക്കറ്റും നോടി. ഇന്ത്യൻ നിരയില്‍ ആറ് ബാറ്റ്സ്മാൻമാര്‍ക്ക് രണ്ടക്കംകടക്കാൻ കഴിഞ്ഞില്ല.