Saturday, May 17, 2025
spot_imgspot_img
HomeCrime Newsമറ്റൊരു യുവാവിനൊപ്പം ഭാര്യ കിടക്കുന്നത് കണ്ടു ; യുവതിയെ തീ കൊളുത്തി കൊന്ന് ഭർത്താവ് :...

മറ്റൊരു യുവാവിനൊപ്പം ഭാര്യ കിടക്കുന്നത് കണ്ടു ; യുവതിയെ തീ കൊളുത്തി കൊന്ന് ഭർത്താവ് : യുവാവ് അറസ്റ്റിൽ

ബറേലി: ഭാര്യ മറ്റൊരു യുവാവിനൊപ്പം കിടക്കുന്നുത് കണ്ട ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള ഗോടിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. husband killed his wife due to extra marital life

ഷാഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്ഥലത്തെ വയലിന് സമീപത്ത് നിന്നാണ് അഞ്ജലിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അഞ്ജലിയെ മറ്റൊരു യുവാവിനൊപ്പം മോശം സാഹചര്യത്തില്‍ ഇയാള്‍ കണ്ടതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇവരുടെ ഭര്‍ത്താവ് നേപാല്‍ സിംഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ നേപാല്‍ ജീവനോടെ കത്തിച്ചതാണെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അഞ്ജലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments