കല്‍പ്പറ്റ: ഭാര്യയും മകളും ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറിങ്ങിയ ഭര്‍ത്താവും ജീവനൊടുക്കി.
ഓംപ്രകാശ് എന്ന യുവാവാണ് മരിച്ചത്. വെണ്ണിയോട് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 14 നായിരുന്നു ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന അഞ്ചു വയസ്സുള്ള മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇതേ പുഴയില്‍ തന്നെയാണ് ഇപ്പോള്‍ ഓംപ്രകാശും ചാടി ജീവനൊടുക്കിയിരിക്കുന്നത്.
ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ദര്‍ശന ജീവനൊടുക്കിയെന്നായിരുന്നു കേസ്. ദര്‍ശനയും കുഞ്ഞും മരിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ കേസെടുത്തിരുന്നു. ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്മില എന്നിവര്‍ക്കെതിരെയായിരുന്നു കേസ്.
ഓംപ്രകാശും മാതാവും കേസില്‍ റിമാന്‍ഡിലാകുകയും ചെയ്തിരുന്നു. 83 ദിവസങ്ങള്‍ക്കുശേഷമാണ് ഇരുവര്‍ക്കും ഹൈകോടതി ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് ഓംപ്രകാശിന്റെ മരണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056)