ശ്രീനഗർ: ഹൗസ് ബോട്ടുകൾക്ക് തീപിടിച്ച് ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു പുരുഷനും സ്ത്രീയും ഉണ്ടെന്നു വ്യക്തം മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ആദ്യം ഒരു ബോട്ടിന് തീപിടിക്കുകയായിരുന്നു തുടർന്ന് സമീപത്തുണ്ടായിരുന്ന അഞ്ചോളം ബോട്ടുകളിലേക്ക് തീ പടർന്ന് കേറുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്. അഞ്ചോളം ഹൗസ് ബോട്ടുകൾ നശിച്ചതായാണ് വിവരം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ കൊണ്ട് ദുരന്തത്തിന്റെ ആഴം കുറക്കാൻ സാധിച്ചു. സമീപത്തെ ഹോം സ്റ്റേകളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.