Friday, April 25, 2025
spot_imgspot_img
HomeNewsഹണിട്രപ്പീലൂടെ പണം തട്ടിപ്പ് : ലൈംഗികബന്ധം പുറത്തുപറയുമെന്ന് ഭീഷണി : ഇരുപത്തിയേഴ്കാരനില്‍ നിന്ന് തട്ടിയത് 50,000...

ഹണിട്രപ്പീലൂടെ പണം തട്ടിപ്പ് : ലൈംഗികബന്ധം പുറത്തുപറയുമെന്ന് ഭീഷണി : ഇരുപത്തിയേഴ്കാരനില്‍ നിന്ന് തട്ടിയത് 50,000 രൂപ : പ്രതികള്‍ അറസ്റ്റില്‍

തിരൂര്‍: ഹണിട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. വയനാട് സ്വദേശിയും കോട്ടക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല(24), അര്‍ഷദ് ബാബു(30) എന്നിവരാണ് പിടിയിലായത്.

27കാരനായ യുവാവിന്റെ പരാതിയെ തുടർന്നാണ് പ്രീതികളെ അറസ്റ്റ് ചെയ്‌തത്‌. പെരുവള്ളൂർ സ്വാദേശിയായ യുവാവിനോടൊപ്പമാണ് മുൻപ് മുബഷിറ ജോലി ചെയ്തിരുന്നുന്നത്. ഈ പരിചയം വളർന്ന് യുവാവുമായി ലൈംഗികബന്ധം വരെ എത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതേത്തുടർന്ന് മുബഷിറ ഗര്‍ഭിണിയാകുകയും പിന്നീട് ഗര്‍ഭച്ഛിദ്രം ചെയ്തു. തുടർന്ന് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തി. ഇതിനുശേഷം ലൈംഗിക ബന്ധത്തിന്റേതുള്‍പ്പടെയുള്ള വിവരം പുറത്തുപറയാതിരിക്കാൻ പതിനഞ്ചുലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് മുബഷിറ നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തി.

ആദ്യം തിരൂരങ്ങാടിയിൽ വെച്ച് പ്രതിക്ക് 50,000 രൂപ നല്‍കിയിരുന്നു. ഇതിനു പുറമെ വീണ്ടും പണം ചോദിച്ചു ഭീഷണിപ്പെടുത്തിയ സാഹചര്യമുണ്ടായപ്പോൾ ആണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത് . പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി തുക നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണ് പിടികൂടിയത് . ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയാണെന്നാണ് യുവതി ആദ്യം പറഞ്ഞിരുന്നത് .എന്നാൽ ഇത് വ്യാജമാണെന്ന് പൊലീസ് പിന്നീട് തെളിയിച്ചു . പ്രതികളെ കോടതിൽ ഹാജർ ആകാൻ ഉള്ള നടപടി ഉടൻ ഉണ്ടാകും .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments