സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേയ്ക്കെത്തിയത്. honey rose viral words about glamour
ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഏത് സിനിമകളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിട്ടുള്ളത്.

ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം.
തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ റിമി ടോമി അവതാരകയായെത്തിയ ഷോയിൽ സംസാരിക്കവെയാണ് ഹണി മനസ് തുറന്നത്.
ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. ഇല്ലെന്ന് വ്യക്തമാക്കിയ ഹണി റോസ് മേക്കപ്പിനെക്കുറിച്ച് പോലും തനിക്ക് കാര്യമായി അറിവില്ലായിരുന്നെന്നും വ്യക്തമാക്കി.

എന്റെ ചില ഫോട്ടോകൾ കാണുമ്പോൾ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും. സിനിമയിലേക്ക് വരുന്ന സമയത്ത് മേക്ക് അപ്പ് എന്താണെന്നാെന്നും അറിയില്ല. ഒരു മേക്കപ്പ് മാൻ എന്റെ കൈയിൽ ഒരു സാധനം കൊണ്ടു തന്നു.
അപ്ലെെ ചെയ്തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു. യഥാർത്ഥത്തിൽ അത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ളതായിരുന്നു. മൂക്കിൽ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു.
അവർ സെറ്റിൽ ചിരിയായിരുന്നു. അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുന്നെന്നുമാണ് ഹണി റോസ് പറഞ്ഞത്.